ന്യൂയോർക്ക് മേയറായി ഗ്രേഷ്യ മാൻഷനിലേക്ക് താമസം മാറുമെന്ന് സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി തന്റെ മുൻഗാമികൾ താമസിച്ചിരുന്ന മാൻഹട്ടനിലെ ഗ്രേഷ്യ മാൻഷനിലേക്ക് താമസം മാറും. 1799 മുതലുളള ഗ്രേഷ്യ മാൻഷൻ, രണ്ടാം ലോക മഹായുദ്ധം മുതൽ മിക്ക ന്യൂയോർക്ക് സിറ്റി മേയർമാരുടെയും വസതിയായി പ്രവർത്തിച്ചിട്ടുണ്ട്.

‘താങ്ങാനാവുന്ന വിലക്ക് ഭവനം’ ഒരു മുഖ്യ തെരഞ്ഞെുപ്പ് വിഷയമായി ഉയർത്തിയ മംദാനി, നവംബറിലെ വിജയത്തിന് തൊട്ടുപിന്നാലെ എവിടെ താമസിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കുടുംബത്തിന്റെ സുരക്ഷയും , ന്യൂയോർക്കുകാർ വോട്ട് ചെയ്ത ‘താങ്ങാനാവുന്ന വില’ അജണ്ട നടപ്പിലാക്കുന്നതിൽ തന്റെ എല്ലാ ശ്രദ്ധയും സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രസ്താവനയിൽ പറഞ്ഞു. 

നിലവിൽ ക്വീൻസിലെ ബറോയിലെ അസ്റ്റോറിയ മേഖലയിൽ ആണ് അദ്ദേഹം താമസിക്കുന്നത്. നിരവധി മധ്യവർഗ കുടുംബങ്ങൾ വസിക്കുന്ന ഈ പ്രദേശം കുടിയേറ്റ സമൂഹങ്ങളുടെയും ആഗോള പാചകരീതിയുടെയും വൈവിധ്യത്തിന് പേരുകേട്ടതാണ്. ‘ഞാൻ ഇനി ആസ്റ്റോറിയയിൽ താമസിക്കില്ലായിരിക്കാം. പക്ഷേ ആ ഇടം എപ്പോഴും എന്റെ ഉള്ളിലും ഞാൻ ചെയ്യുന്ന ജോലിയിലും ഉണ്ടായിരിക്കുമെന്നും മംദാനി പറഞ്ഞു.

എല്ലാ മേയർമാരും ഗ്രേഷ്യ മാൻഷനിൽ താമസത്തിന് തെരഞ്ഞെടുത്തിട്ടില്ല. കോടീശ്വരനായ സംരംഭകനും പ്രമുഖ മാധ്യമ കമ്പനിയുടെ സ്ഥാപകനുമായ മൈക്കൽ ബ്ലൂംബെർഗ്, 2012ൽ അവസാനിച്ച മൂന്ന് കാലാവധികളിൽ മാൻഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിന്റെ സമീപത്തുള്ള സ്വന്തം ടൗൺ ഹൗസ് താമസിക്കാൻ തെരഞ്ഞെടുത്തു.

ജനുവരി 1ന് സ്ഥാനാരോഹണത്തോടനുബന്ധിച്ച് മംദാനി താമസം മാറുമ്പോൾ, തന്റെ എളിമയുള്ള ആസ്റ്റോറിയയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരിക്കും അദ്ദേഹത്തെ വരവേൽക്കുക.

Tags:    
News Summary - zohran Mandani says he will move into Gracia Mansion as mayor of New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.