ആണവക്കരാറിൽനിന്ന്​ ട്രംപ്​ പിന്മാറിയത്​ ഒബാമയോടുള്ള വിദ്വേഷം മൂലം

ലണ്ടൻ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇറാനുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന്​ പിന്മാറിയത്​ മുൻഗാമി ബറാക ്​ ഒബാമയോടുള്ള വിദ്വേഷം മൂലമെന്ന്​ വെളിപ്പെടുത്തൽ. മുൻ ബ്രിട്ടീഷ്​ നയതന്ത്രപ്രതിനിധി സർ കിം ഡറോച്​ തയാറാക് കിയ മെമ്മോയിലാണ്​ ഈ വിവരം. ട്രംപ്​ ഭരണകൂടം അസംബന്ധമാണെന്ന ഡറോച്ചി​​​െൻറ വെളിപ്പെടുത്തൽ പുറത്തായിരുന്നു. ഇതു​ വിവാദമായതിനെ തുടർന്നാണ്​ അദ്ദേഹം പദവി രാജിവെച്ചത്​.

മുൻ അംബാസഡറുടെ പരാമർശത്തിനെതിരെ ട്രംപ്​ രൂക്ഷമായാണ്​ പ്രതികരിച്ചത്​. 2018 ൽ ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ്​ ജോൺസർ കരാറിൽ തുടരണമെന്ന്​ യു.എസിനോട്​ അപേക്ഷിച്ച സമയത്താണ്​ ​ഡറോച്​ മെമ്മോ തയാറാക്കിയത്​. ട്രംപി​​​െൻറ ഏകപക്ഷീയ പിന്മാറ്റം നയതന്ത്ര നശീകരണമാണെന്നും ഡറോച്​ നിരീക്ഷിക്കുന്നുണ്ട്​. തികച്ചും സ്വകാര്യ കാരണങ്ങളാലാണ്​ ട്രംപ്​ ആണവക്കരാറിൽ നിന്ന്​ പിന്മാറുന്നതെന്ന്​ സൂചിപ്പിച്ച്​ ഡറോച്​ ബോറിസിന്​ കത്തെഴുതിയിരുന്നു.

ആണവക്കരാർ ഒപ്പുവെച്ചത്​ ബറാക്​ ഒബാമയാണ്​. ട്രംപി​​​െൻറ തെരഞ്ഞെടുപ്പു കാല വാഗ്​ദാനമാണ്​ കരാറിൽനിന്ന്​ പിന്മാറുമെന്നത്​. മാത്രമല്ല, ആരോഗ്യ ഇൻഷുറൻസ്​ ഉൾപ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പരിഷ്​കാരങ്ങളെല്ലാം അട്ടിമറിക്കാനും ട്രംപ്​ ശ്രമിക്കയുണ്ടായി. അതിനിടെ പുറത്തായ മെമ്മോയിലെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്ന്​ സ്​കോട്​ലൻഡ്​ യാർഡ്​ മാധ്യമങ്ങളെ വിലക്കിയിരുന്നു.

വിലക്ക്​ ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ ക്രിമിനൽ കേസ്​ എടുക്കുമെന്നും മുന്നറിയിപ്പു നൽകി. എന്നാൽ, അത്​ ആവിഷ്​കാര സ്വാതന്ത്ര്യത്തിൽ പെട്ടതാണെന്നായിരുന്നു മാധ്യമങ്ങളുടെ മറുപടി. ഡെയ്​ലി ​​െമയിൽ ആണ്​ വിവരങ്ങൾ പുറത്തുവിട്ടത്​.
Tags:    
News Summary - UK envoy said Trump left Iran nuclear deal to spite Obama: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.