ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനും മകൾ യൂലിയക്കുമെതിരായ രാസായുധാക്രമണത്തിൽ രണ്ടു റഷ്യൻ സ്വദേശികൾക്കെതിരെ കുറ്റം ചുമത്തി. അലക്സാണ്ടർ പെട്രോവ്, റസ്ലൻ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടർമാർ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇവർക്കെതിരെ യൂറോപ്യൻ അറസ്റ്റ് വാറൻറും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെർവ് ഏജൻറ്സ് ഉപയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇൗവർഷമാണ് ബ്രിട്ടീഷ് നഗരമായ സാലിസ്ബുറിയിൽ സ്ക്രിപലിനും യൂലിയക്കും മാരക വിഷബാധയേറ്റത്. മാരകമായ യു.എൻ നിരോധിത നെർവ് ഏജൻറ് ഉപയോഗിച്ച് ആക്രമണം നടത്തിയത് റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അതിനിടെ തെളിവില്ലാതെയാണ് ഇവർെക്കതിരെ കുറ്റം ചുമത്തിയതെന്ന് റഷ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.