കൃത്രിമ തടാകം; തുർക്കിയിലെ ചരിത്രനഗരം അപ്രത്യക്ഷമാകും

അങ്കാറ: തെക്കുകിഴക്കൻ തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ഹസൻകീഫ് എന്ന ചെറുപട്ടണം വരുംമാസങ്ങളിൽ അപ്രത്യ ക്ഷമായേക്കാം. തുർക്കിയിലെ രണ്ടാമത്തെ വലിയ ഡാമായ ലിസു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കൃത്രിമ തടാകം നിർമിക്കുന്ന തിനായാണ് ഈ പട്ടണത്തിലേക്ക് അധികാരികൾ വെള്ളം ഒഴുക്കുന്നത്. ടൈഗ്രീസ് നദിക്ക് സമീപമുള്ള ഹസൻകീഫ് നിരവധി സാമ്രാജ്യങ്ങളുടെ ചരിത്രം പേറുന്ന പ്രധാന വിനോദസഞ്ചാരമാണ്.

ആയിരക്കണക്കിന് മനുഷ്യനിർമ്മിത ഗുഹകളാണ്ഇവിടെയുള്ളത്. ഡാം നിർമാണത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സ്മാരകങ്ങൾ സംരക്ഷിക്കുമെന്നാണ് സർക്കാരി​​​െൻറ മറുപടി. ചരിത്രസ്മാരകങ്ങൾ മാറ്റിവെക്കുകയും പ്രദേശ വാസികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും സർക്കാർ വിശദീകരിക്കുന്നു.

പട്ടണവും നൂറിലേറെ ഗ്രാമങ്ങളും വെള്ളത്തിലാവുന്നതിൽ സങ്കടപ്പെട്ടിരിക്കുകയാണ് 3000ത്തോളം മനുഷ്യർ. ഡാം വരുന്നത് സാധാരണക്കാർക്ക് ഏറ്റവും ഉപകാരമാകുമെന്ന് 2006ൽ ഡാം നിർമാണ ഉദ്ഘാടന വേളയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കിയിരുന്നു. നദിയുടെ മറുഭാഗത്ത് ഫ്ളാറ്റുകളും ആശുപത്രിയും അടക്കം ഒരു പുതിയ ഹസൻകീഫ് നിർമ്മിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്​തു.

Tags:    
News Summary - Turkish Town Will Disappear Under An Artificial Lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.