ട്രംപ് പ്രസിഡന്‍റാവുന്നത് തുര്‍ക്കിക്ക് ഗുണം ചെയ്യുമെന്ന്

അങ്കാറ: തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ സംബന്ധിച്ച് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലത്തെുന്നത് ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തല്‍. ട്രംപ് പ്രസിഡന്‍റാവുന്നതോടെ തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിന്‍െറ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടാന്‍ സാധ്യതയേറും.

ട്രംപിന് പിന്തുണയറിയിച്ച ഉര്‍ദുഗാന്‍ യു.എസ് തെരഞ്ഞെടുപ്പ് നിഷേധാത്മക രീതിയില്‍ കാണുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനത്തെ വിമര്‍ശിക്കുകയും ചെയ്തു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടയാളെ എതിര്‍ക്കുന്നവര്‍ ആദ്യം ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഉപദേശിച്ചു.

  ട്രംപിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ തിരുത്താന്‍ കഴിയുന്ന അബദ്ധമെന്നാണ് ഉര്‍ദുഗാന്‍ വിലയിരുത്തിയത്.

 

Tags:    
News Summary - trump erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.