ബ്രസൽസ്: സൗദി, ഇസ്രായേൽ, വത്തിക്കാൻ രാജ്യങ്ങളിലെ പര്യടനത്തിനു ശേഷം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാറ്റോ ഉച്ചകോടിയിൽ പെങ്കടുക്കാൻ ബ്രസൽസിലെത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് ട്രംപ് യൂറോപ്യൻ യൂനിയൻ നേതാക്കളുമായി ചർച്ച നടത്തുന്നത്.
ഇ.യു കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കുമായും യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറ് അേൻറാണിയോ താജാനിയുമായും നയതന്ത്ര മേധാവി ഫെഡറിക മൊഗരിനിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. ചർച്ച വിജയകരമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല, ബ്രിട്ടൻ ഇ.യുവിൽനിന്ന് പുറത്തുപോകുന്നത് രണ്ടുപേർക്കും ഒരുപോലെ ഗുണകരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ െഎ.എസിനെതിരെ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കുമെന്ന് ഇ.യു സെക്രട്ടറി ജനറൽ ജീൻസ് സ്റ്റോൾട്ടൻ ബർഗ് അറിയിച്ചു.
എന്നാൽ, ഇതിനർഥം നാറ്റോ നേരിട്ട് െഎ.എസിനെതിരെ യുദ്ധം നയിക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിെനതിരെ കൂടുതൽ നടപടികൾ വേണമെന്ന ട്രംപിെൻറ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിക്കു ശേഷം ട്രംപ് യു.എസിലേക്കു മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.