ചൈനയിലെ കനേഡിയൻ അംബാസിഡറെ മാറ്റി

ഒട്ടാവ: വിവാദങ്ങൾക്കിടെ ചൈനയിലെ കനേഡിയൻ അംബാസിഡറെ മാറ്റി. കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോയാണ്​ ചൈന യിലെ അംബാസിഡറായ ജോൺ മക്കല്ലത്തെ​ മാറ്റിയ വിവരം അറിയിച്ചത്​. എന്നാൽ, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന്​ വ്യക്​തമാക്കിയിട്ടില്ല.

വാവേയ്​ മേധാവിയെ അമേരിക്കയുടെ നിർദേശപ്രകാരം കാനഡ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ മക്കല്ലം വിവാദ പ്രസ്​താവന നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അ​ദ്ദേഹത്തെ അംബാസിഡർ സ്ഥാനത്ത്​ നിന്ന്​ മാറ്റിയിരിക്കുന്നത്​. കഴിഞ്ഞ രാത്രി മക്കല്ലത്തി​​​​​െൻറ രാജി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം നൽകിയ സേവനങ്ങൾക്ക്​ നന്ദിയുണ്ടെന്നും ട്രൂഡോ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ചൈ​നീ​സ്​ ടെ​ലി​കോം രം​ഗ​ത്തെ ഭീ​മ​ന്മാ​രാ​യ വാവേയ്​ ക​മ്പ​നി ധ​ന​കാ​ര്യ​​മേ​ധാ​വി മെ​ങ്​ വാ​ൻ​സു കാ​ന​ഡ​യി​ൽ അ​റ​സ്​​റ്റി​ലായിരുന്നു. ഇൗ ​മാ​സം ഒ​ന്നി​നാ​ണ്​ മെ​ങ്ങി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ കാ​ന​ഡ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ​ അറിയിച്ചിരുന്നു.

Tags:    
News Summary - Trudeau fires Canada's ambassador to China-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.