വൃ​ക്ഷ​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​ണ്​

ലണ്ടൻ: ലോകത്താദ്യമായി വൃക്ഷവംശങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ ലഭിച്ചത് വനനശീകരണത്തി​െൻറ  ഞെട്ടിക്കുന്ന വിവരങ്ങൾ.  വംശനാശ ഭീഷണിയുടെ വക്കിലാണ്  ഭൂമിയിെല തിരിച്ചറിയപ്പെട്ട വൃക്ഷയിനങ്ങളിൽ 15 ശതമാനവും.  ഇതിൽ 300ലേറെ ഇനങ്ങൾ ആവെട്ട അതീവ ഗുരുതരമായ ഭീഷണി നേരിടുന്നവയും. 2015ൽ നിലവിൽ വന്ന പാരിസ് കാലാവസ്ഥ ഉടമ്പടിപ്രകാരം ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനായി കൈക്കൊണ്ട നിർണായക തീരുമാനങ്ങളുടെ ഭാഗമായാണ് വൃക്ഷങ്ങളുടെ കണക്കെടുക്കാൻ തീരുമാനിച്ചത്. ഇത്തരമൊന്ന് ആഗോളതലത്തിൽ ഇതുവരെ നടത്തിയിരുന്നില്ല.
  ‘ലോകത്ത് ആകെ 60,065 ഇനം വൃക്ഷവംശങ്ങളാണുള്ളത്. ഇതിൽ സംരക്ഷിത ഇനങ്ങളിൽപെട്ടത് 20,000 വരും. ഇത് ലോകത്താകമാനമുള്ള വൃക്ഷങ്ങളുടെ 30 ശതമാനം മാത്രമേ വരൂ. ഇൗ നിരയിലെ 9,600 ഇനങ്ങളാണ് വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നത്. ബ്രസീലിലാണ്  ഏറ്റവും കൂടുതൽ ഇനങ്ങളിൽപെട്ട വൃക്ഷങ്ങൾ ഉള്ളത്. എന്നാൽ, ആമസോണിലെ വനനശീകരണം മൂലം 9000 ചതുരശ്ര കിലോമീറ്റർ വനം ഇവിടെ നാമാവശേഷമായി. ആസ്ട്രേലിയ, മഡഗാസ്കർ, ചൈന, പാപ്വ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങൾ, സവിശേഷ മരങ്ങളാൽ സമ്പുഷ്ടമാണ്.  
 ലണ്ടൻ ആസ്ഥാനമായുള്ള ദ ബൊട്ടാണിക് ഗാർഡൻസ് കൺസർവേഷൻ ഇൻറർനാഷനലി(ബി.ജി.സി.െഎ) ​െൻറ കീഴിൽ രൂപം കൊടുത്ത േഗ്ലാബൽ റിസർച്ച് ട്രീസ് ആണ് കണക്കെടുപ്പ് നടത്തിയത്.  ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി പ്രസിദ്ധീകരിച്ച 500ഒാളം ഗവേഷണ പ്രബന്ധങ്ങളെ ആസ്പദമാക്കിയാണ് വൃക്ഷങ്ങളുടെ പ്രാഥമിക സർവേ പൂർത്തിയാക്കിയത്. തുടർന്ന്, 30 വിദഗ്ധരുടെ സഹായത്തോടെ അവയെ വർഗീകരിച്ചാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. വനനശീകരണത്തിനെതിരായ നിർണായക ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

Tags:    
News Summary - tress brim of extinction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.