ജെനോവ: ഇറ്റലിയിലെ ജെനോവ നഗരത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 42ആയി ഉയർന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് നഗരത്തെ നടുക്കി കൂറ്റൻ പാലത്തിെൻറ ഒരു ഭാഗം തകർന്നുവീണത്.
അപകടത്തിൽ 30ലധികം വാഹനങ്ങൾ തകർന്നു. പിഞ്ചുകുഞ്ഞുൾെപ്പടെ കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹവും ഏറ്റവും ഒടുവിൽ ഒരു വൃദ്ധെൻറ മൃതദേഹവുമാണ് കണ്ടെടുത്തത്. അവധി ആഘോഷിക്കാൻ പുറപ്പെട്ട മൂന്നംഗ കുടുംബത്തിെൻറ വാഹനം ചൊവ്വാഴ്ച തകർന്ന പാലത്തിനടിയിൽ പെടുകയായിരുന്നു. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.
നിർമാണത്തിലെ അപാകതയാകാം രാജ്യത്തെ നടുക്കിയ തകർച്ചക്കിടയാക്കിയതെന്ന് സംശയമുണ്ട്. തകർന്നുവീണ കൂറ്റൻ കോൺക്രീറ്റ് പാളിക്കടിയിൽ പെട്ടാണ് മരണം ഏറെയും. മരിച്ചവരുടെ മൃതദേഹങ്ങൾ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.