ടൈറ്റാനിക്​ ദുരന്തം: അവശേഷിപ്പായ കത്തിന്​​ റെക്കോർഡ്​ ലേലത്തുക

ലണ്ടൻ: ടൈറ്റാനിക്​ കപ്പൽ ദുരന്തത്തിൽ മരിച്ചയാളുടെ കത്ത്​ ഒരു കോടിയിലേറെ രൂപക്ക്​ ലേലത്തിൽ വിറ്റു. 1,08,04,110​ രൂപക്കാണ് ​(166,000 ഡോളർ) കത്ത്​ ലേലത്തിൽ വിറ്റത്​. കപ്പൽ ദുരന്തത്തി​​​​​െൻറ അവശേഷിപ്പുകളിൽ ഏറ്റവും ഉയർന്ന തുകക്ക്​ വിറ്റു പോയതും ഇൗ കത്താണ്​.  

ഫസ്​റ്റ്​ ക്ലാസ്​ യാത്രക്കാരനായ അലക്​സാണ്ടർ ഒസ്​കർ ഹോൾവേഴ്​സൺ തന്‍റെ മാതാവിന്​ എഴുതിയ കത്താണിത്​. രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്​ത്തി​െക്കാണ്ടുള്ളതാണ്​ കത്ത്​.

കപ്പലി​െല പ്രശസ്​തരായ യാത്രികർക്കെപ്പമുള്ള അനുഭവങ്ങള​ും കത്തിൽ  വിവരിക്കുന്നു. അക്കാലത്ത്​ ലോകത്തിലെ ഏറ്റവും പണക്കാരനായിരുന്ന അമേരിക്കൻ റിയൽ എസ്​റ്റേറ്റ്​ വ്യാപാരി ജോൺ ജേക്കബ്​ ഒാസ്​റ്ററും കപ്പലിലുണ്ടെന്ന്​ ഹോൾസൺ വിവരിക്കുന്നു. മറ്റുള്ളവരെപ്പോ​െല ​തന്നെ കപ്പലി​​​​​െൻറ ഡക്കിൽ എല്ലാവ​േരാടുമൊപ്പം ഒാസ്​റ്റർ സമയം ചെലവഴിക്കാറുണ്ടെന്നും കത്തിൽ പറയുന്നുണ്ട്​. 

അലക്​സാണ്ടർ ഒസ്​കർ ഹോൾവേഴ്​സൺ
 

എല്ലാം നന്നായി നടക്കുകയാണെങ്കിൽ ബുധനാഴ്​ച രാവിലെ ന്യൂയോർക്കിലെത്തുമെന്ന്​ 1912 ഏപ്രിൽ 13ന്​ എഴുതിയ കത്തിൽ പറയുന്നുണ്ട്​​. കപ്പൽ ദുരന്തത്തി​​​​​െൻറ ബാക്കിപത്രമായി അറിയപ്പെടുന്ന അവസാനത്തെ വസ്​തുവാണ്​ ഹോൾവേഴ്​സണി​​​​​െൻറ ഇൗ കത്ത്​​. അത്​ലാൻറിക്​ സമുദ്രത്തിൽ നിന്ന്​ കണ്ടെടുത്ത ഹോഴ്​സണി​​​​​െൻറ മൃതദേഹത്തിൽ നിന്ന്​ ലഭിച്ച കത്തി​​​​​െൻറ പലഭാഗത്തും മഷി പടർന്നിട്ടുണ്ട്​. 

ഹോൾവേഴ്​സണി​​​​​െൻറ കുടുംബാംഗങ്ങളായ ഹെൻട്രി അൽഡ്രിഡ്​ജും മകനുമാണ്​ ലേലം നടത്തിയത്​. ടൈറ്റാനിക്കിൽ നിന്നുള്ള ഇരുമ്പ്​ താക്കോലുകൾ 65,25,196 രൂപക്ക്​ ലേലത്തിൽ വിറ്റു പോയി. 

സതാംപ്​ടണിൽ നിന്ന്​ ന്യൂയോർക്കിലേക്ക്​ യാത്ര തിരിച്ച ടൈറ്റാനിക്​ എന്ന ആഢംബര കപ്പൽ 1912 ഏപ്രിൽ 14നാണ്​ മഞ്ഞുമലയിൽ ഇടിച്ച്​ തകർന്നത്. അപകടത്തിൽ 1500ലേറെ പേർ മരിച്ചിരുന്നു. 

Tags:    
News Summary - Titanic Ship Wreck: Last Letter by Victim Sell in Record Price - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.