60 അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന്​  റഷ്യ

മോസ്​കോ: നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന്​ അതേ നാണയത്തിൽ തിരിച്ചടിച്ച്​ റഷ്യ. തങ്ങളുടെ 60 നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന്​ പകരമായി 60 അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന്​ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്​റോവ്​ പറഞ്ഞു. സ​​​െൻറ്​ പീറ്റേഴ്​സ്​ബർഗിലുള്ള അമേരിക്കൻ കോൺസുലേറ്റും പൂട്ടാനും റഷ്യ നിർദേശം നൽകിയിട്ടുണ്ട്​. സിയാറ്റിലിലുള്ള റഷ്യൻ കോൺസുലേറ്റ്​ അടക്കാൻ നേരത്തെ അമേരിക്ക ഉത്തരവിട്ടിരുന്നു. 

മുൻ റഷ്യൻ ഏജൻറ്​ സെർജി സ്ക്രിപലിനും മകൾ യൂലിയക്കും ബ്രിട്ടനിൽ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ്​ ഇരുരാജ്യങ്ങളും തമ്മിൽ ഇടഞ്ഞത്​. ഇതിനു​ പിന്നിൽ റഷ്യയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ സാ​ലി​സ്​​ബ​റി​യി​ലെ പാ​ർ​ക്കി​​ൽ സ്​​ക്രി​പ​ലി​നെ​യും മ​ക​ളെ​യും ബോ​ധ​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കു​നേ​രെ പ്ര​യോ​ഗി​ച്ച​ത്​ നോ​​വി​ചോ​ക്ക്​​ എ​ന്ന വി​ഷ​വ​സ്​​തു​വാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ആ​രോ​പ​ണം പാ​ശ്ചാ​ത്യ കു​പ്ര​ചാ​ര​ണ​മാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ റ​ഷ്യ ത​ള്ളി​യെ​ങ്കി​ലും ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ബ്രി​ട്ട​നും ​യു.​എ​സും മ​റ്റു 20ലേ​റെ രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Spy poisoning: Russia expels US diplomats in tit-for-tat measure-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.