ചൈനയിലേക്കാൾ കൂടുതൽ മരണം; കോവിഡിന് മുന്നിൽ പകച്ച് സ്പെയിനും

മഡ്രിഡ്​:പ്രതിരോധമാർഗങ്ങൾ ശക്തമാക്കുന്നതിനിടയിലും വൈറസ്​ ബാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്​. മരണനിരക്ക ിൽ ചൈനയെ മറികടന്നിരിക്കയാണ്​ സ്​പെയിൻ. കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ ലോകത്ത്​ രണ്ടാംസ്​ഥാനം സ്​പെയിനാണ്​. 24 മണിക്കൂറിനിടെ 738 മരണം കൂടി സ്​ഥിരീകരിച്ചതോടെ കോവിഡ്​ ജീവനെടുത്തവരുടെ എണ്ണം 3434 ആയി. ചൈനയിൽ 3281 ആണ്​ മരണനിരക്ക്​. സ്​പെയിനിൽ മുമ്പത്തെ ​അപേക്ഷിച്ച്​ വൈറസ്​ ബാധിതരുടെ എണ്ണം ദിനംപ്രതി 20 ശതമാനമായി വർധിക്കുകയാണ്​.ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​തത്​ മഡ്രിഡിലാണ്​. കടുത്ത പ്രതിസന്ധിയിലാണ്​ ഇവിടുത്തെ ആശുപത്രികൾ.

ഇറാനിൽ വൈറസ്​ ബാധ തടയാൻ യാത്രവിലക്കും സാമൂഹിക വിലക്കും കർശനമാക്കി. ഇറാനിലെ മരണസംഖ്യ 2000 കടന്നു. ഇറാനിൽ ബുധനാഴ്​ച 143 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണനിരക്ക്​ 2077 ആയി.27,017 പേരിലാണ്​ വൈറസ്​ സ്​ഥിരീകരിച്ചത്​.ഇറ്റലിയിൽ ചൊവ്വാഴ്​ച മാത്രം 743 പേരാണ്​ മരിച്ചത്​. ആകെ മരണം 6820 ആയി. ചൈനയിൽ മരണം 3281ആയി ഉയർന്നു.

സിഡ്​നിയിലെ യാത്രക്കപ്പലിൽ രോഗികൾ വന്നിറങ്ങിയതോടെ ആസ്​ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം വർധിച്ചു. ഇറ്റലിയിൽ വൈറസ്​ ബാധിതരുടെ എണ്ണം വർധിക്കാനാണ്​ സാധ്യത. യൂറോപ്പിലുടനീളം ദുരന്ത നിവാരണ കേന്ദ്രങ്ങൾ തുറക്കാൻ യൂറോപ്യൻ യൂനിയൻ നിർദേശം നൽകി.ഫ്രാൻസിൽ അടച്ചുപൂട്ടൽ ആറാഴ്​ചകൂടി നീട്ടിയതായി പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.


Full View

Tags:    
News Summary - Spain Overtakes China Death Count After 3,434 Killed Due To Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.