സോറിന്‍ ഗ്രിന്‍ഡിനു റുമേനിയന്‍ പ്രധാനമന്ത്രി 

ബുക്കറസ്റ്റ്: റുമേനിയയില്‍ പുതിയ പ്രധാനമന്ത്രിയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സോറിന്‍ ഗ്രിന്‍ഡിനുവിനെ പ്രസിഡന്‍റ് ക്ളോസ് ലോഹന്നിസ് നാമനിര്‍ദേശം ചെയ്തു. നേരത്തേ റുമേനിയയുടെ വാര്‍ത്തവിതരണ മന്ത്രിയായിരുന്നു ഈ 43കാരന്‍. പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ പാര്‍ലമെന്‍റിലെ വിശ്വാസവോട്ട് നേടണം. ഡിസംബര്‍ 18നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മുസ്ലിം വനിത സെവിന്‍ ഷെയ്ദയുടെ നാമനിര്‍ദേശം പ്രസിഡന്‍റ് തള്ളിയതിനെ തുടര്‍ന്നാണിത്. പ്രസിഡന്‍റിന്‍െറ തീരുമാനം വന്‍പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഷെയ്ദയുടെ ഭര്‍ത്താവ് സിറിയന്‍ വംശജനായതാണ് നാമനിര്‍ദേശം തള്ളാന്‍ കാരണമെന്ന് അഭ്യൂഹമുണ്ട്.

Tags:    
News Summary - Sorin Grindeanu named new prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.