വംശീയ വിവേചനം: ഇന്ത്യൻ വംശജയായ ഓഫിസർ സ്​കോട്​ലൻഡ്​ ​യാർഡിനെതിരെ കേസിന്​

ല​ണ്ട​ൻ: വം​​ശീ​യ, ലിം​ഗ വി​വേ​ച​ന​ത്തി​നെ​തി​രെ സ്​​കോ​ട്​​ല​ൻ​ഡ്​ യാ​ർ​ഡി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഓ​ഫ ി​സ​ർ നി​യ​മ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. മെ​ട്രോ​പോ​ളി​റ്റ​ൻ പൊ​ലീ​സി​ലെ താൽക്കാലിക ചീ​ഫ്​ സൂ​പ്ര ​ണ്ട്​ പാം ​സ​ന്ധു​വാ​ണ്​ (54) തൊ​ഴി​ൽ ട്രൈ​ബ്യൂ​ണ​ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​​െൻറ ആ​ദ്യ​വാ​ദം അ​ടു​ത്ത​യാ​ഴ്​​ച​യു​ണ്ടാ​വും.

രാ​ജ്ഞി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ലി​ന്​ ത​​െൻറ പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ച്ചു എ​ന്ന്​ കാ​ണി​ച്ച്​ അ​ടു​ത്തി​ടെ സ​ന്ധു​വി​നെ​തി​രെ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ത​ല അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ കു​റ്റ​മു​ക്ത​യാ​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ വി​വേ​ച​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങാ​ൻ സ​ന്ധു തീ​രു​മാ​നി​ച്ച​ത്. 1989ൽ ​സ്​​കോ​ട്​​ല​ൻ​ഡ്​ യാ​ർ​ഡി​ൽ ചേ​ർ​ന്ന സ​ന്ധു​വി​ന്​ 2006ൽ ​ഏ​ഷ്യ​ൻ വി​മ​ൻ ഓ​ഫ്​ അ​ച്ചീ​വ്​​മ​െൻറ്​ അ​വാ​ർ​ഡ്​ ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Senior Indian-origin female officer faces investigation- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.