മോസ്കോ: 30 വർഷം മുമ്പ് അഫ്ഗാനിലെ സോവിയറ്റ് അധിനിവേശ കാലത്ത് വിമാനം തകർന്നു വീണ് കാണാതായ ൈപലറ്റിനെ കണ്ടെത്തി. മുതിർന്ന റഷ്യൻ സൈനികരുടെ കൂട്ടായ്മയുടെ തലവനായ വാലെറി വോസ്ട്രോടിൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്. പൈലറ്റിെൻറ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അദ്ദേഹം ജീവിച്ചിരിക്കുന്നതായും വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും വാലെറി പറഞ്ഞു.
1987ൽ തകർന്ന വിമാനത്തിെൻറ പൈലറ്റായ ഇദ്ദേഹത്തിന് ഇപ്പോൾ 60ലേറെ പ്രായമുണ്ട്. ഇപ്പോൾ ഇദ്ദേഹം പാകിസ്താനിലാണെന്നാണ് നിഗമനം. അഫ്ഗാൻ യുദ്ധകാലത്ത് പാകിസ്താനിൽ തടവുകാരുടെ ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നു. അങ്ങനെയാണ് ഇദ്ദേഹം ഇവിടെയെത്തിയത്.
1979നും 1989നുമിടയിൽ 125 സോവിയറ്റ് വിമാനങ്ങൾ തകർന്നതായാണ് കണക്ക്. യുദ്ധത്തിനിടെ 300ഒാളം സൈനികരെ കാണാതാവുകയും ചെയ്തിരുന്നു. ഇവരിൽ 30 പേരെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ നാട്ടിലേക്ക് മടങ്ങുകയും മറ്റു ചിലർ അഫ്ഗാനിൽതന്നെ തങ്ങിയതുമാണ് അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.