കോവിഡ്​ 19: കേരള പൊലീസി​െൻറ ഡാൻസ്​ പങ്കുവെച്ച്​ ‘റഷ്യാടുഡേ’

കോഴിക്കോട്​: കോവിഡ്​ 19 വൈറസ്​ ബാധ തടയുന്നതിനായി കേരള പൊലീസ്​ അവതരിപ്പിച്ച സ്​പെഷ്യൽ ഡാൻസ്​ ഏറ്റെടുത്ത് ​ ‘റഷ്യ ടുഡേ’. സോപ്പുപയോഗിച്ച്​ കൈകഴുകുന്ന രീതിയായിരുന്നു നൃത്തരൂപത്തിൽ ഒരു കൂട്ടം പൊലീസുകാർ അവതരിപ്പിച് ചത്​. ലോകപ്രശസ്​ത ചാനലായ റഷ്യ ടുഡേ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ്​ വിഡിയോ ഷെയർ ചെയ്​തിരിക്കുന്നത്​​.

‘‘കോവിഡി​​െൻറ കണ്ണിപൊട്ടിക്കാൻ കേരള പൊലീസി​​െൻറ സ്​പെഷ്യൽ ഡാൻസ്​. ഈ സാഹചര്യത്തിൽ സ്വയം സംരക്ഷണത്തി​​െൻറ പ്രാധാന്യം ബോധവത്​കരിക്കാൻ ഇത്​ മികച്ച മാതൃകയാണെന്നും’’ റഷ്യ ടുഡേ വിഡിയോക്ക്​ അടിക്കുറിപ്പ്​ നൽകി. വിഡിയോ വൈറലായതോടെ പൊലീസി​​െൻറ സ്​പെഷ്യൽ ഡാൻസ്​ ദേശീയ മാധ്യമങ്ങളും പങ്കുവെച്ചിരുന്നു.

ലോകമെമ്പാടും ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കോവിഡ്​ 19 എന്ന മാരക വൈറസി​​െൻറ കണ്ണിപൊട്ടിക്കാൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ കേരളത്തിൽ അവതരിപ്പിച്ച ‘ബ്രേക്​ ദ ചെയിൻ’ ക്യാ​െമ്പയിൻ ജനങ്ങൾ വ്യാപകമായി ഏറ്റെടുത്ത്​ കൊണ്ടിരിക്കുകയാണ്​. ഇതി​​െൻറ ഭാഗമായി കേരള പൊലീസും ശക്​തമായ ബോധവത്​കരണവുമായി രംഗത്തുണ്ട്​.

Full View
Tags:    
News Summary - russia today shares dance perfomance of kerala police over break the chain campaign-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.