അങ്കാറ: വടക്കൻ സിറിയയിൽ സൈനിക നീക്കത്തിന് യു.എസ് പച്ചക്കൊടി കാണിച്ചതായി തുർക് കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇൗ സാഹചര്യത്തിൽ യൂഫ്രട്ടീസ് നദിക്ക് കിഴ ക്ക് തമ്പടിച്ച കുർദ് സേനക്കെതിരെ ഏതു നിമിഷവും ആക്രമണമാരംഭിക്കുമെന്നും ഉർദുഗാ ൻ വ്യക്തമാക്കി.
തുർക്കി ഭീകരവാദ സംഘടനയായി വിലയിരുത്തുന്ന കുർദ് സേനക്ക് യു.എസ് സൈനിക സഹായം നൽകുന്നുണ്ട്. സിറിയയുടെ വടക്ക് കുർദുകൾക്കൊപ്പമാണ് യു.എസ് െഎ.എസ് വിരുദ്ധ യുദ്ധം നടത്തുന്നത്. ഇത് പരിഗണിച്ചാണ് സൈനിക നീക്കത്തിനുമുമ്പ് യു.എസിെൻറ അനുവാദം തേടിയത്.
വെള്ളിയാഴ്ചയാണ് ഡോണൾഡ് ട്രംപുമായി ഉർദുഗാൻ ഫോണിൽ സംസാരിച്ചത്. സൈനിക നീക്കത്തിനിടെ പരസ്പര ഏറ്റുമുട്ടൽ ഒഴിവാക്കിയ നീക്കത്തിനാണ് ഇരുനേതാക്കളും ധാരണയിലെത്തിയത്. ‘‘ട്രംപുമായി സംസാരിച്ചു. യൂഫ്രട്ടീസ് നദിയുടെ കിഴക്കുനിന്ന് ഭീകരർ പിന്മാറണം. പോയില്ലെങ്കിൽ അവരെ തുരത്തും’’ -ഉർദുഗാൻ ടെലിവിഷൻ പ്രഭാഷണത്തിൽ പറഞ്ഞു.
തുർക്കി നിരോധിച്ച കുർദിഷ് വർക്കേഴ്സ് പാർട്ടിയെ പിന്തുണക്കുന്ന സൈനിക വിങ്ങാണ് വടക്കൻ സിറിയയിൽ പ്രവർത്തിക്കുന്നത്. 1984 മുതൽ തുർക്കിയുമായി സായുധ യുദ്ധത്തിലാണ് ഇവർ. നേരേത്ത തുർക്കി അതിർത്തിയിലേക്ക് നീങ്ങിയ കുർദുകൾക്കെതിരെ സൈനിക നീക്കം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.