റാമല്ല: ഗസ്സയിൽ അധികാരക്കൈമാറ്റത്തിെൻറ ആദ്യ ഫലമെന്നോണം റഫ അതിർത്തി തുറന്നു. ഗസ്സയുടെ ഭരണം പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫതഹിന് കൈമാറാൻ ധാരണയായതിെൻറ തുടർച്ചയായാണ് ഇൗജിപ്ത് സർക്കാർ മൂന്നു ദിവസത്തേക്ക് യാത്ര വിലക്ക് നീക്കിയത്. ഫലസ്തീനികൾക്കും ഇൗജിപ്ത്, അറബ് വംശജർക്കും ഇൗ ദിവസങ്ങളിൽ ഇരുവശത്തേക്കും യാത്ര അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുറംലോകത്തേക്ക് ഗസ്സക്കാരുടെ പ്രധാന മാർഗമായിരുന്ന റഫ അതിർത്തി ഏറെയായി ഇൗജിപ്ത് അടച്ചിട്ടതായിരുന്നു. അടുത്തിടെ ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഫതഹ്- ഹമാസ് വെടിനിർത്തലിന് തീരുമാനമായതോടെയാണ് ഒരു പതിറ്റാണ്ടിനുശേഷം റഫ അതിർത്തിയുടെ നിയന്ത്രണം ഫലസ്തീൻ അതോറിറ്റിയുടെ കൈകളിലെത്തുന്നത്. നവംബർ ഒന്നിനായിരുന്നു ഇൗ അധികാരക്കൈമാറ്റം. മാനുഷിക പരിഗണന വെച്ചാണ് യാത്ര വിലക്ക് നീക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
2007ലാണ് ഗസ്സയുടെ നിയന്ത്രണം ഹമാസിെൻറ കൈകളിലെത്തുന്നത്. ഇത് അംഗീകരിക്കാൻ വിസമ്മതിച്ച ഇൗജിപ്തും ഇസ്രായേലും ഉപരോധം പ്രഖ്യാപിച്ചതോടെ റഫ അതിർത്തി വഴിയുള്ള ഗതാഗതവും മുടങ്ങി. 20 ലക്ഷത്തോളം പേരാണ് ഗസ്സയിലുള്ളത്. തൽക്കാലം മൂന്നു ദിവസത്തേക്ക് തുറക്കുന്ന അതിർത്തിവഴി അടുത്ത ദിവസങ്ങളിൽ ശാശ്വതമായി യാത്ര അനുവദിക്കുമെന്ന് ഫലസ്തീൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഇരുവശങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.