Posted On
date_range Updated On
date_range ഹാരി-മേഗൻ സ്ഥാനത്യാഗത്തിന് രാജ്ഞിയുടെ അനുമതി
ലണ്ടൻ: ബ്രിട്ടനിലെ പ്രഭുപദവി ഒഴിവാക്കാനും പൊതുജീവിതം ഉപേക്ഷിക്കാനുമുള്ള ഹാരി രാജകുമ ാരനെയും ഭാര്യ മേഗൻ മാർകലിെൻറും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇരുവർക്കും സ്വന്ത ം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നൽകുന്നതായി രാജ്ഞി വ്യക്തമാക ്കി.
ഈ വിഷയത്തിൽ ചേർന്ന കുടുംബയോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്. രാജ്ഞി, മകനും അവകാശിയുമായ ചാൾസ് രാജകുമാരൻ, ചാൾസിെൻറ മക്കളായ വില്യം, ഹാരി എന്നിവർ പങ്കെടുത്തു. കിഴക്കൻ ഇംഗ്ലണ്ടിലെ നോർഫോക്കിലായിരുന്നു യോഗം. ചർച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി. ഹാരിക്കും മേഗനും എല്ലാ പിന്തുണയും നൽകും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹമെങ്കിലും അവർക്ക് സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കുെന്നന്നും രാജ്ഞി പറഞ്ഞു.
കിരീടാവകാശി ചാൾസിെൻറയും മുൻ ഭാര്യ ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകൻ ഹാരി 2016ലാണ് മേഗൻ മാർകലിെന മിന്നുകെട്ടിയത്. സെസക്സ് പ്രഭുവും പ്രഭ്വിയുമായി ഇരുവരും അവരോധിക്കപ്പെെട്ടങ്കിലും ജ്യേഷ്ഠൻ വില്യവുമായി പ്രശ്നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഇതിെൻറ തുടർച്ചയായാണ് രാജകുടുംബത്തിൽനിന്ന് വിട്ടുപോകുകയാണെന്ന് ഇരുവരും ചേർന്ന് പ്രഖ്യാപിച്ചത്.
പ്രഭുപദവി ഉപേക്ഷിക്കാൻ ഹാരിയെയും മേഗനെയും നിർബന്ധിച്ചതിനു പിന്നിൽ, മേഗൻ നേരിട്ട കടുത്ത വംശവെറികൂടി കാരണമായെന്ന് ആക്ഷേപമുണ്ട്. പിതാവ് വെള്ളക്കാരനാണെങ്കിലും ആഫ്രിക്കൻ അമേരിക്കക്കാരിയാണ് മേഗെൻറ മാതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.