സിഡ്നി: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ആരാധികയായ ആസ്ട്രേലിയൻ മുത്തശ്ശി ഡാഫ്നെ ഡുണെ അന്തരിച്ചു. 99 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാരിയുടെയും ഭാര്യ മേഗൻ മാർകിളിെൻറയും പിറന്നാൾ ആശംസയടങ്ങിയ കാർഡ് ലഭിച്ച് ദിവസങ്ങൾക്കകമാണ് മരണം.
2018 ഒക്ടോബറിൽ ഹാരിയുടെയും മേഗെൻറയും ആസ്ട്രേലിയൻ പര്യടനത്തിനിടെ മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടിയിരുന്നു. ഹാരി ആഗ്രഹിച്ചതരത്തിലുള്ള വധുവാണ് മേഗനെന്ന് അവർ ആശീർവദിക്കുകയും ചെയ്തു. തനിക്ക് ഹാരിയുമായി സ്പെഷലായ ബന്ധമാണെന്നാണ് ഡാഫ്നെ പറഞ്ഞിരുന്നത്.
2015ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ഭർത്താവിന് ലഭിച്ച യുദ്ധമെഡൽ ഡാഫ്നെ കഴുത്തിലണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.