ഓഫിസുകളിൽ ത​​െൻറ ​ഫോ​ട്ടോ തൂക്കരുതെന്ന്​ യുക്രെയ്​ൻ പ്രസിഡൻറ്​

കിയവ്​: സർക്കാർ ഓഫിസുകളിൽ ത​​​െൻറ ഫോ​ട്ടോ തൂക്കരുതെന്ന്​ യുക്രെയ​്​നി​​​െൻറ പുതിയ പ്രസിഡൻറ്​ വ്ലാദിമിർ സ െലൻസ്​കി. പകരം തങ്ങളുടെ കുഞ്ഞുങ്ങളുടെ ഫോ​ട്ടോ തൂക്കാൻ നിർദേശിച്ച പ്രസിഡൻറ്​, ഉദ്യോഗസ്​ഥർ തീരുമാനങ്ങളെടുക്കുന്ന ഓരോ സന്ദർഭത്തിലും തങ്ങളുടെ മക്കളുടെ ഫോ​ട്ടോയിൽ നോക്കണമെന്നും നിർദേശിച്ചു.

യുക്രൈയ്​ൻ പ്രസിഡൻറായി സ്​ഥാനമേറ്റെടുത്തുകൊണ്ടുള്ള പ്രസംഗത്തിലാണ്​ ഇക്കാര്യം സൂചിപ്പിച്ചത്​. നിങ്ങളുടെ ഓഫിസുകളിൽ എ​​​െൻറ ഫോ​ട്ടോവെക്കാൻ ഞാനിഷ്​ടപ്പെടുന്നില്ല. പ്രസിഡൻറ്​ ഒരു വിഗ്രഹമോ ഛായാചിത്രമോ അല്ല- മുൻ ഹാസ്യതാരം കൂടിയായ സെലൻസ്​കി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന നീതിപൂർവകവും സുതാര്യവുമായ ഭരണമായിരിക്കുമെന്ന്​ അദ്ദേഹം വാഗ്​ദാനം ചെയ്​തു.

Tags:    
News Summary - President not an icon, do not hang my photo in offices- Ukraine- Volodymyr Zelenskyy- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.