പാകിസ്​താനെ കുറ്റപ്പെടുത്തി പാക്​ അധീന കശ്​മീരിലെ മനുഷ്യാവകാശ ​പ്രവർത്തകൻ

ജനീവ: പുൽവാമയിൽ 40 സി.ആർ.പി.എഫ്​ ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച്​ പാക്​ അധീന കശ്​മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ. യുണൈറ്റഡ്​ കശ്​മീർ പീപ്പിൾസ്​ നാഷണൽ പാർട്ടി ചെയർമാനും മനുഷ്യാവകാശ പ്രവർത്തകനുമായ സർ ദാർ ഷൗക്കത്ത്​ അലി കശ്​മീരിയാണ്​ പുൽവാമ ഭീകരാക്രമണത്തെ അപലപിക്കുകയും ഭീകര പ്രവർത്തനത്തിൽ പാകിസ്​താ​​െൻറ പങ്ക്​ എടുത്ത്​ ​പറഞ്ഞ്​ വിമർശിക്കുകയും ചെയ്​തത്​​.

പാക്​ അധീന കശ്​മീരിലും പാകിസ്​താ​​െൻറ വിവിധ ഭാഗങ്ങളിലുമായുള്ള എല്ലാ ഭീകര ക്യാമ്പുകളും പാകിസ്​താൻ ഇടിച്ചുപൊളിക്കണമെന്ന് അദ്ദേഹം ആവശ്യ​െപ്പട്ടു. തിങ്കളാഴ്​ച ജനീവയിൽ നടന്ന ​െഎക്യ രാഷ്​ട്ര സഭ മനുഷ്യാവകാശ കൗൺസിലി​​െൻറ 40ാമത്​ സമ്മേളനത്തിലാണ്​ സർദാർ ഷൗക്കത്ത്​ അലി കശ്​മീരി പാകിസ്​താനെ കുറ്റപ്പെടുത്തിയത്​.

ഇന്ത്യക്കെതിരായ നിഴൽ യുദ്ധത്തിന്​ പാകിസ്​താൻ സൈന്യം ഭീകരരെ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കേവലമൊരു പ്രദേശം മാത്രമല്ല, ലോകം മുഴുവൻ ഭീകര പ്രവർത്തനങ്ങളാൽ ബുദ്ധിമുട്ടു​കയാണെന്നും ഷൗക്കത്ത്​ അലി കശ്​മീരി പറഞ്ഞു.

Tags:    
News Summary - PoK activists condemn Pulwama terror attack at UNHRC -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.