Posted On
date_range Updated On
date_range പാർക്കിങ് ഏരിയയിലേക്ക് വിമാനം തകർന്നുവീണ് അഞ്ച് മരണം
ലോസ് ആഞ്ചൽസ്: കാലിഫോർണിയിൽ ഷോപ്പിങ് മാളിെൻറ പാർക്കിങ് ഏരിയയിലേക്ക് ചെറുയാത്രാ വിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ഇരട്ട എഞ്ചിനുകളുള്ള വിമാനമാണ് സാൻറ അന്നാ സിറ്റിയിൽ സൗത്ത് കോസ്റ്റ് പ്ലാസയിലെ സ്റ്റേപിൾസ് സൂപ്പർ സെൻറർ ഷോപ്പിങ് സെൻററിലെ പാർക്കിങ്ങിലേക്ക് വീണത്.
വിമാനത്തിൽ യാത്രചെയ്തിരുന്നവരും പൈലറ്റുമാണ് മരിച്ചത്. പാർക്കിങ്ങിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
സാൻ ഫ്രാൻസിസ്കോയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടേതാണ് വിമാനം. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.