ലണ്ടൻ: പ്രായമായ പിതാവിനെ കൂടിയ അളവിൽ മോർഫിൻ കുത്തിവെച്ച് െകാലപ്പെടുത്തിയ ഇന്ത്യൻ വംശജനായ ഫാർമസിസ്റ്റിെൻറ വിചാരണ ലണ്ടനിൽ തുടരുന്നു. പ്രായധിക്യത്തിെൻറ അവശതകൾമൂലം 85കാരനായ പിതാവ് ധീരജ്ലാൽ ദേശായ് ആത്മഹത്യ ചെയ്തെന്നായിരുന്നു മകൻ ബിപിൻ ദേശായിയുടെ വാദം. പിതാവിേൻറത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പോസ്റ്റ്മോർട്ടത്തിലൂടെയാണ് രക്തത്തിൽ മോർഫിെൻറ കൂടിയ അംശം പുറത്തുവന്നതെന്നും പ്രോസിക്യൂട്ടർ വില്യം ബോയ്സ് വാദിച്ചു. ഇതോടെ കുറ്റം സമ്മതിച്ച 59കാരൻ പിതാവിന് ആദ്യം മോർഫിൻ കുത്തിവെച്ച പഴം കഴിക്കാൻ നൽകിയെന്നും അതിനുശേഷം കൂടിയ അളവിൽ ഇൻസുലിൻ ഇഞ്ചക്റ്റ് ചെയ്തുവെന്നും പറഞ്ഞു.
2015 ആഗസ്റ്റിൽ ആയിരുന്നു സംഭവം. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നു മരുന്നുകളും മോഷ്ടിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. മരണം ഉറപ്പിച്ചതിനുശേഷം സംശയം തോന്നാതിരിക്കാൻ പിറ്റേന്ന് രാവിലെ പിതാവിനായി ഭക്ഷണം തയ്യാറാക്കി വെക്കുകയും ഒാഫീസിലേക്ക് പോവുകയും ചെയ്തു. ഗ്യുൽഡ് ഫോർഡ് ക്രൗൺ കോടതിയിൽ നടക്കുന്ന വിചാരണ അടുത്ത ആഴ്ചയോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.