മൂസിലില്‍നിന്ന് 1000 സിവിലിയന്മാരെ ഒഴിപ്പിച്ചു
ബഗ്ദാദ്: പോരാട്ടം രൂക്ഷമായതോടെ, മൂസിലിന്‍െറ സമീപമുള്ള ഗ്രാമങ്ങളില്‍നിന്ന് ആയിരത്തോളം സിവിലിയന്മാരെ ഇറാഖ് സൈന്യം ഒഴിപ്പിച്ചു. ഇവരെ കസേര്‍ മേഖലക്കടുത്തുള്ള ക്യാമ്പിലേക്ക് മാറ്റി.
ഈമാസം 17ന് ഐ.എസിനെതിരെ സൈന്യം പോരാട്ടം തുടങ്ങിയതുമുതല്‍ 8940 പേര്‍ കുടിയൊഴിഞ്ഞതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന ചൂണ്ടിക്കാട്ടി. 25,000ത്തിലേറെ ഇറാഖി സൈനികരെ കൂടാതെ കുര്‍ദിഷ് സേനകളും സുന്നി ഗോത്രവിഭാഗം പോരാളികളും പോരാട്ടരംഗത്തുണ്ട്.
സൈനികനീക്കം തുടങ്ങിയതിനുശേഷം, 50ലേറെ മുന്‍ പൊലീസ് ഓഫിസര്‍മാരുള്‍പ്പെടെ നിരവധി പേരെ ഐ.എസ് കൂട്ടക്കുരുതി ചെയ്തതായി യു.എന്‍ ഹൈകമീഷണര്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ 70ഓളം പേരുടെ മൃതദേഹം സൈന്യം കണ്ടത്തെി. വെടിവെച്ചുകൊലപ്പെടുത്തിയ 15 ഗ്രാമീണരുടെ മൃതദേഹങ്ങള്‍ തെക്കന്‍ മൂസിലിലെ നദിക്കരയില്‍നിന്ന് കണ്ടത്തെിയായും യു.എന്‍ ഹൈകമീഷണര്‍ പറഞ്ഞു. ഇറാഖി സൈന്യത്തെ പ്രതിരോധിക്കാന്‍ ഐ.എസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.