Posted On
date_range Updated On
date_range യു.എസിലേക്ക് പണം കൈമാറ്റം: തുർക്കിയിൽ 200പേർ അറസ്റ്റിൽ
ഇസ്തംബൂൾ: യു.എസിൽ കഴിയുന്ന ഇറാൻ വംശജർക്ക് അനധികൃതമായി പണം കൈമാറാൻ ശ്രമിച്ച 200പേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. 40 നഗരങ്ങളിൽ നിന്നായി 417 പേർക്കെതിരെയാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ സംഘടനകൾക്ക് സഹായം നൽകൽ എന്നീ കുറ്റങ്ങളാണ് ഇവർക്കുനേരെ ചുമത്തിയത്.
2017 മുതൽ 40 കോടി ഡോളർ തുർക്കിയിൽനിന്ന് വിദേശത്തെ 28,088 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തതായാണ് കണ്ടെത്തിയത്. ഇങ്ങനെ പണമയക്കാൻ സഹായം നൽകിയവർക്ക് കമീഷനും ലഭിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.