???? ???????????? ?????????????? ?????????? ??????

ശാരീരിക അസ്വസ്​ഥതകളില്ല, വലിയ വയറുമില്ല; ഗർഭിണിയാണെന്നറിഞ്ഞത്​ കുഞ്ഞ്​ പിറന്നപ്പോൾ

വിയന: കുഞ്ഞ്​ പിറക്കുന്നതിന്​ 10 മിനിറ്റ്​ മുമ്പ്​ മാത്രം​ താൻ ഗർഭിണിയായിരുന്നുവെന്നറിഞ്ഞ്​ ഞെട്ടി 23കാരിയായ ആസ്​ട്രേലിയൻ മോഡൽ. വാർത്ത വായിക്കുന്നവരും നെറ്റി ചുളിച്ചേക്കാം. ഗർഭിണികൾക്ക്​ സാധാരണയനുഭവപ്പെടുന്ന ശാരീരി കാസ്വാസ്​ഥ്യങ്ങളോ വലിയ വയറോ ഒന്നും എറിൻ ലാങ്​മെയ്​ഡിനുണ്ടായിരുന്നില്ല. മാത്രമല്ല, സുരക്ഷിതമാർഗങ്ങളിലൂടെയാണ്​ പങ്കാളിയുമായി ബന്ധ​ം പുലർത്തിയതും. കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള ​േ​ഫാ​ട്ടോ എറിൻ ഇൻസ്​റ്റ​ഗ്രാമിൽ പോസ്​റ്റ്​ ചെയ്​തപ്പോഴാണ്​ സംഗതി പുറംലോകമറിഞ്ഞത്​.

നിഗൂഢഗർഭമെന്നാണ്​ ഈയവസ്​ഥയുടെ പേരെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. 2500 സ്​ത്രീകളിൽ നടത്തിയ പഠനത്തിൽ ഒരാൾക്ക്​ ഇത്തരം സവിശേഷ ഗർഭമുണ്ടായതായി കണ്ടെത്തി. 475 സ്​ത്രീകൾ 20 ആഴ്​ചയായപ്പോഴാണ്​ ഗർഭിണികളാണെന്നറിയുന്നതു​ തന്നെ. ചിലരുടെ ശരീരഘടനയാകാം വയർ പുറത്തേക്കു തള്ളാതിരിക്കാൻ കാരണമെന്നും നിഗമനമുണ്ട്​.

എന്തായാലും ആരോഗ്യവതിയായ പെൺകുഞ്ഞിനാണ്​ എറിൻ ജന്മം നൽകിയത്​. വർഷങ്ങളോളം ഇത്തരം നിഗൂഢ ഗർഭങ്ങൾ അന്താരാഷ്​ട്ര മാധ്യമങ്ങളിൽ വാർത്തയായിരുന്നുവത്രെ. ഗർഭിണികളായ ചില സ്​ത്രീകൾക്ക്​ മാസമുറ വരെയുണ്ടാകും. ചിലരുടെ ശരീരഭാരം കൂടിയിട്ടുണ്ടാകും. എന്നാൽ, ഗർഭിണിയാണെന്ന്​ മനസ്സിലാകാത്തതിനാൽ ഡോക്​ടറെ കാണാനും മടിക്കും.

Tags:    
News Summary - No morning sickness, no bump: A model says she didn’t know she was pregnant until giving birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.