കേരളത്തിന് സഹായവുമായി ആക്റ്റീവ് തീയേറ്റേഴ്സ് മെൽബണും

പ്രളയത്താൽ ദുരിതമനുഭവിക്കുന്ന കേരളജനതക്ക് കൈതാങ്ങുമായി മെൽബൺ മലയാളികളും. കലാപ്രേമികളുടെ കൂട്ടായ്മയായ 'ആക്റ്റീവ് തീയേറ്റേഴ്സ് മെൽബണാണ് സഹായവുമായി രംഗത്തെത്തിയത്. മെൽബൺ റോവിൽ പെർഫോമിങ് ആർട്സ് സ​െൻററിൽ നവംബർ മൂന്നാം തീയതി അരങ്ങേറുന്ന 'അറിവാടയാളം' എന്ന നാടകത്തിലൂടെ സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കൂട്ടായ്മ അറിയിച്ചു.

നാടകകൃത്തും തിയേറ്റർ സ്‌കോളറും, ചലച്ചിത്ര പ്രവർത്തകനുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ് ആക്റ്റീവ് തീയേറ്റേഴസിനു വേണ്ടി രചനയും സംവിധാനം നിർവഹിക്കുന്നത്. മനുഷ്യനിലെ നന്മയും തിന്മയും തമ്മിലുള്ള കിടമത്സരമാണ് നാടകത്തിനെ പ്രമേയം. ലാറ്റിനമേരിക്കൻ പശ്ചാത്തലത്തിലാണ് നാടകം ഒരുക്കിയത്.

നാടകത്തിന്‍റെ ആദ്യ ടിക്കറ്റ് മെൽബണിലെ ആദ്യകാല മലയാളിയും, മുതിർന്ന കലാകാരനും, സംഘാടകനുമായ ഹിറ്റ്ലർ ഡേവിഡിനു നൽകിക്കൊണ്ട് ഔദ്ദ്യോഗികമായി ഉൽഘാടനം ചെയ്തു.

Tags:    
News Summary - Melbourne Malayalee News-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.