മവി മര്‍മറ: ഇസ്രായേല്‍ നഷ്ടപരിഹാരം കൈമാറി

ഇസ്തംബൂള്‍: 2010ല്‍ ഫലസ്തീനിലെ ഗസ്സയിലേക്ക് പുറപ്പെട്ട തുര്‍ക്കിയുടെ മവി മര്‍മറ സഹായക്കപ്പലിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക കൈമാറി. രണ്ടു കോടി യു.എസ് ഡോളര്‍  ആണ് ഇസ്രായേല്‍ തുര്‍ക്കി നിയമമന്ത്രാലയത്തിന് വെള്ളിയാഴ്ച കൈമാറിയത്. മവിമര്‍മറ ആക്രമണത്തെ തുടര്‍ന്ന് അവസാനിപ്പിച്ച നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ആഗസ്റ്റിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഇസ്രായേല്‍ സമ്മതിച്ചത്.
പത്തുദിവസത്തിനകം ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ നിയമിക്കും

 

Tags:    
News Summary - Mavi Marmara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.