ബഗ്ദാദ്: വടക്കൻ ഇറാഖിൽ െഎ.എസിെൻറ ശക്തികേന്ദ്രമായിരുന്ന ഹാവിജയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. െഎ.എസ് കൂട്ടക്കുരുതി ചെയ്ത 400 ഒാളം സിവലിയൻമാരുടെ മൃതദേഹമാണ് ഹാവിജയിലെ റഷാദ് വിമാനത്താവളത്തിലെ കുഴിമാടങ്ങളിൽ നിന്ന് ശനിയാഴ്ച കണ്ടെടുത്തത്.
കിർകുക്കിൽ നിന്ന് 45കി.മീ അകലെയാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖിസൈന്യം ഹാവിജ െഎ.എസിൽ നിന്ന് തിരിച്ചുപിടിച്ചത്. ഇറാഖിലെ െഎ.എസിെൻറ അവസാനശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ഇൗ നഗരം. ഹാവിജയിൽ നിന്ന് 30 കി.മീ അകലെയുള്ള റഷാദ് വിമാനത്താവളമായിരുന്നു െഎ.എസിെൻറ പ്രധാനപരിശീലനകേന്ദ്രം.
കഴിഞ്ഞ ആഗസ്റ്റിൽ മൂസിലിനടുത്ത് സൈന്യം രണ്ട് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. ഭീകരർ വധിച്ച 500 ഒാളം സിവിലിയൻമാരുടെ മൃതദേഹങ്ങളായിരുന്നു അതിൽ അടക്കം ചെയ്തിരുന്നത്. ഇറാഖിലും സിറിയയിലുമായി ആയിരക്കണക്കിന് സിവിലിയൻമാരെ കൂട്ടക്കുരുതി ചെയ്ത നിരവധി കുഴിമാടങ്ങൾ കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
സിറിയയിൽ ഇത്തരത്തിലുള്ള 17 കുഴിമാടങ്ങൾ കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.