ലണ്ടൻ: ബ്രിട്ടനിലെ മാൽവേണിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് മാൽവേൺ നഗരത്തിലെ പൗണ്ട് ബാങ്ക് റോഡിൽ സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.
സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സ്ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലിൽ ലാങ്ലാൻഡ് അവന്യൂവിലെ വീട്ടിൽനിന്ന് പൊലീസ് സ്േഫാടകവസ്തു കണ്ടെടുത്തിരുന്നു. അറസ്റ്റിലായ യുവാവ് സ്ഫോടകവസ്തു കൈവശംവെച്ചതായാണ് കരുതുന്നത്. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് അഭിപ്രായപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.