ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കോൺസുലേറ്റിന് പുറത്ത് 10 മിനിറ്റ് വെടിവയ്പ്പ് നടന്നെന്നാണ് റിപ്പോർട്ടുകള്‍. വീഡിയോയിൽ ഒരാൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.

തോക്കുമായെത്തിയ മൂന്ന് പേർ ഇസ്രയേൽ കോൺസുലേറ്റിന് പുറത്ത് വെടിയുതിർക്കുകയാന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് പൊലീസ് രണ്ടുപേരെ വെടുവെച്ചുകൊന്നു. ഒരാളെ പിടികൂടി. ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങൾ പൊലീസ് അടപ്പിച്ചു.

2023ൽ മുതൽ ഇസ്താബൂളിലെ ഇസ്രായേലി കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് കനത്ത സായുധ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്ത്രവിട്ടതായി തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലേക്ക് അറിയിച്ചു. അതേസമയം അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - two dead in gunfight outside Israeli consulate in Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.