​നാടിനെ രക്ഷിക്കാൻ അയർലാൻഡ്​ പ്രധാനമന്ത്രി വീണ്ടും ഡോക്​ടർ വേഷത്തിൽ

ഡബ്ലിൻ: രാജ്യം കോവിഡ്​ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ആരോഗ്യമേഖലയെ സഹായിക്കാനായി അയർലൻഡ്​ പ്ര ധാനമന്ത്രി ലിയോ വരദ്​കർ വീണ്ടും ഡോക്​ടറായി. ആഴ്​ചയിൽ ഒരു ദിവസം ഐറിഷ്​ മെഡിക്കൽ സം​ഘത്തോടൊപ്പം ഡോക്​ടറായി വരദ്​കർ ഉണ്ടാകും.

ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന്​ 2003ലാണ്​ ലിയോ വരദ്​കർ മെഡിക്കൽ ബിരുദം നേടിയത്​. 2013വരെ വരദ്​കർ ഡോക്​ടറായി ജോലിചെയ്​തിരുന്നു. വരദ്​കറിൻെറ പിതാവ്​ ഡോക്​ടറും അമ്മ നഴ്​സുമാണ്​. രണ്ട്​ സഹോദരിമാരും ആരോഗ്യരംഗത്ത്​ പ്രവർത്തിക്കുന്നവർ തന്നെ.

രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ മെഡിക്കൽ യോഗ്യത നേടിയ ഇപ്പോൾ പ്രവർത്തിക്കാത്തവരോട്​ സേവനരംഗത്തേക്ക്​ തിരിച്ചെത്താൻ ഐറിഷ്​ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Leo Varadkar is to work one day a week as a doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.