ല​ണ്ട​ൻ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ

ലണ്ടൻ: ബ്രിട്ടിഷ്  പാർലെമൻറിനു സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത 10 പേരിൽ ഒരു സ്ത്രീയെ ജാമ്യത്തിൽവിട്ടു. ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനായ ഖാലിദ് മസ്ഉൗദ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. നിരവധി പേരുകൾ ഉപയോഗിച്ചിരുന്ന ഖാലിദ് മസ്ഉൗദി​െൻറ കുട്ടിക്കാലത്ത് ആഡ്രിയൻ റസൽ അജാവോ എന്നായിരുന്നു അറിയപ്പെട്ടത്. 1964ൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് ഖാലിദ് മസ്ഉൗദ് എന്ന് പേര് മാറ്റിയത്. ഒരു കേസിൽ ജയിൽശിക്ഷ അനുഭവിച്ച സമയത്താണ് മതപരിവർത്തനം നടത്തിയതെന്ന് പൊലീസ്  പറഞ്ഞു. 

ആദ്യമായി ജയിൽശിക്ഷ അനുഭവിച്ചത് 1983 നവംബറിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട്, കത്തിക്കുത്തു കേസിൽ 2003ലും തടവുശിക്ഷ അനുഭവിച്ചു. അഭിപ്രായ വ്യത്യാസത്തിനിടെ ഖാലിദ് ഒരാളുടെ മുഖത്ത് കത്തികൊണ്ടു മാരകമായി മുറിവേൽപിച്ചു എന്നായിരുന്നു കേസ്. കോടതി രണ്ടു വർഷത്തേക്കാണ് ശിക്ഷിച്ചത്. ഇൗ സമയത്താവാം തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്നു കരുതുന്നു. അതേസമയം, ഭീകരക്കുറ്റമൊന്നും ഖാലിദി​െൻറ പേരിൽ നിലവിലുണ്ടായിരുന്നില്ല. ഇയാൾ നേരിട്ട് ഭീകരാക്രമണ പദ്ധതി നടപ്പാക്കില്ലെന്നും അന്താരാഷ്ട്ര  ഭീകരസംഘങ്ങളുടെ പിന്തുണയുണ്ടോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഒരു പക്ഷേ, ജയിൽവാസത്തിനിടെയാവാം ഇത്തരം സംഘങ്ങളുമായി ഖാലിദ് ബന്ധപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്.  

എന്നാൽ െഎ.എസുമായി ആക്രമിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തി​െൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു. അതു പോലെ പ്രതി വെടിയേറ്റു മരിച്ചപ്പോൾ തങ്ങളുടെ പടയാളികളിലൊരാളെ നഷ്ടപ്പെട്ടുവെന്നായിരുന്നു െഎ.എസി​െൻറ പ്രതികരണം.
ആക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെക്കൻ ലണ്ടനിലെ സ്ട്രീതാം സ്വദേശിയായ ലെസ്ലി റോഡ്സ് (75) ആണ് മരിച്ചത്. ആക്രമണത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു. 31 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

Tags:    
News Summary - landon attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.