ഗ്രീ​സി​ൽ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു

ആ​ത​ൻ​സ്​: രാ​ജ്യ​ത്തി​​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വ​നി​ത​യെ പ്ര​സി​ഡ​ൻ​റാ​യി ഗ്രീ​സ്​ തെ​ര​ഞ്ഞെ​ടു ​ത്തു. മു​തി​ർ​ന്ന ജ​ഡ്​​ജി​യും പ​രി​സ്​​ഥി​തി, ഭ​ര​ണ​ഘ​ട​ന വി​ദ​ഗ്​​ധ​യു​മാ​യ ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ​യാ​ണ്​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 261 അം​ഗ​ങ്ങ​ൾ ക​ത്രീ​ന​ക്ക്​ അ​നു​കൂ​ല​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പാ​ർ​ല​മ​െൻറ്​ ത​ല​വ​ൻ കോ​സ്​​റ്റ​സ്​ ത​സ്സൗ​ല​സ്​ പ​റ​ഞ്ഞു.

നി​ല​വി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​ട​തി​യാ​യ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലി​​െൻറ അ​ധ്യ​ക്ഷ​യാ​യ ക​ത്രീ​ന മാ​ർ​ച്ച്​ 13ന്​ ​ചു​മ​ത​ല​യേ​ൽ​ക്കും. സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ്​ 63കാ​രി​യാ​യ ഇ​വ​ർ. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യു​ടെ മ​ക​ളാ​യ ക​ത്രീ​ന, ഫ്രാ​ൻ​സി​ലെ സോ​ർ​ബോ​ൺ വാ​ഴ്​​സി​റ്റി​യി​ലാ​ണ്​ പ​ഠി​ച്ച​ത്.

Tags:    
News Summary - Katerina Sakellaropoulou becomes Greece's first woman president -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.