പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയങ്ങളിൽ യൂറോപ്യൻ യൂനിയനിൽ ഇന്ന് ചര്‍ച്ച; നാളെ വോട്ടെടുപ്പ്

ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്​ച അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ യൂറോപ്യന്‍ യൂനിയൻ പാര്‍ലമ​െൻറിൽ ബുധനാഴ്​ച ചർച്ച നടക്കും. വ്യാഴാഴ്​ചയാണ്​ വോ​ട്ടെടുപ്പ്.

ഇടതുപക്ഷം മുതല്‍ മധ്യവലതു പക്ഷ പാർട്ടികളിൽ വരെയുള്ള എം.പിമാരുടെ അഞ്ച്​ കൂട്ടായ്‌മകളാണ്‌ സി.എ.എയെയും എൻ.ആർ.സിയെയും അതി രൂക്ഷമായി വിമര്‍ശി ക്കുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചത്​. എൻ.ആർ.സി പോലുള്ള നടപടികൾ ‘പരദേശീസ്​പർധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്​ണുതയും വിവേചനവും വർധിപ്പിക്കുമെന്നും രൂക്ഷമായി വിമർശിക്കുന്ന പ്രമേയങ്ങളാണ്​ അവതരിപ്പിക് കപ്പെട്ടത്​. സി.എ.എ വിവേചനപരവും അപകടകരമാം വിധം ഭിന്നത സൃഷ്​ടിക്കുന്നതുമാണെന്നും പ്രമേയങ്ങളിൽ പറയുന്നു.

അതിനിടെ, സി.എ.എ നടപ്പാക്കുന്നതിൽ ഇന്ത്യയെ പിന്തുണക്കുന്നതും അതിരുകടന്ന കലാപങ്ങളെ എതിർക്കുന്നതുമായ ആറാമതൊരു പ്രമേയവും യൂറോപ്യൻ യൂനിയനിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്​. അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് പിന്തിരിയണമെന്നും അവ റദ്ദാക്കണമെന്നുമാണ്​ പ്രമേയങ്ങൾ മോദി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്​. ഇന്ത്യയിൽ അഭി​പ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന്​ സൂചിപ്പിക്കുന്ന പ്രമേയങ്ങളിൽ സി.എ.എയെയും എൻ.ആർ.സിയെയും വിമർശിച്ചതി​​െൻറ പേരിൽ അറസ്​റ്റിലായ അഖിൽ ഗോഗോയിയുടെയും സദഫ്​ ജാഫറി​​െൻറയും പേരുകൾ പരാമർശിക്കുന്നുണ്ട്​.

ഇന്ത്യയിൽ വർധിച്ചുവരുന്ന ​ദേശഭക്​തി വികാരം സാമുദായിക അസഹിഷ്​ണുതയും മുസ്​ലിമുകൾക്കെതിരായ വിവേചനവും വർധിപ്പിക്കുന്നുണ്ടെന്നും പ്രമേയങ്ങൾ ചൂണ്ടിക്കാട്ടുന്നു. സി.എ.എ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്​ത്​ സുപ്രീം കോടതിയെ സമീപിച്ച കേരളത്തെ കുറിച്ചും പ്രമേയങ്ങളിൽ പരാമർശമുണ്ട്​. കേരളമടക്കമുള്ള നിരവധി സംസ്​ഥാനങ്ങൾ നിയമം നടപ്പാക്കി​ല്ലെന്ന്​ പ്രഖ്യാപിച്ചത്​ പരാമർശിക്കുന്ന പ്രമേയങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവം തകർക്കുന്നതാണ്​ ഈ നിയമങ്ങളെന്ന കേരളത്തി​​െൻറ നിലപാട്​ ശരിവെക്കുന്നുണ്ട്​. സർവകലാശാലകളിൽ നിയമങ്ങൾക്കെതിരായി സമരത്തിനിറങ്ങിയ വിദ്യാർഥികളെ പൊലീസ്​ അതിക്രൂരമായി നേരിട്ടതിനെ പ്രമേയങ്ങൾ വിമർശിക്കുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും മുസ്​ലിമുകള്‍ക്കെതിരെ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എൻ.ആർ.സി ലക്ഷക്കണക്കിനാളുകളുടെ പൗരത്വം നഷ്ടപ്പെടുത്താനിടയാക്കുമെന്ന് പ്രമേയങ്ങൾ പറയുന്നു. ഇൻറര്‍നെറ്റ് സർവിസുകളടക്കം നിര്‍ത്തി വെച്ചത് ജനങ്ങളുടെ മൗലികാവകാശത്തിന് മേലെയുള്ള കടന്നുകയറ്റമാണെന്നും പ്രമേയങ്ങൾ വിമര്‍ശിക്കുന്നു.

751 അംഗ പാർലമ​െൻറിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങൾ അവതരിപ്പിച്ച അഞ്ച്​ കൂട്ടായ്​മകൾക്കുണ്ട്​. ആറാമത്തെ പ്രമേയത്തെ അംഗീകരിക്കുന്നത്​ 66 അംഗങ്ങളാണ്​. വ്യാഴാഴ്​ച യൂറോപ്യൻ സമയം 11.30നാണ്​ (ഇന്ത്യൻ സമയം വൈകീട്ട്​ നാല്​) വോ​ട്ടെടുപ്പ്​. ഇന്ത്യ–യൂറോപ്യൻ യൂനിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാർച്ചിൽ ബ്രസൽസ്‌ സന്ദർശിക്കാനിരിക്കെയാണ്‌ പ്രമേയ ചർച്ചയും വോ​ട്ടെടുപ്പുമെന്നതും ശ്രദ്ധേയമാണ്​.

യൂറോപ്യന്‍ പാര്‍ലമ​െൻറി​​െൻറ പ്രമേയങ്ങള്‍ യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമീഷന്‍ എന്നിവയുടെ തീരുമാനങ്ങളെ ബാധിക്കില്ലെങ്കിലും പ്രമേയങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമായേക്കാമെന്ന് സൂചനയുണ്ട്. അതേസമയം, സി.എ.എയും എൻ.ആർ.സിയുമെല്ലാം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നാണ്​ ഈ വിഷയത്തിൽ കേന്ദ്രസർക്കാറി​​െൻറ പ്രതികരണം.

Tags:    
News Summary - In joint resolution, 5 groups of EU MPs slam CAA, NRC -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.