ജോണ്‍ ഹര്‍ട്ട് അന്തരിച്ചു


ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് (77) അന്തരിച്ചു. ‘ഏലിയന്‍’, ‘ദ എലഫന്‍റ് മാന്‍’, ‘ഹാരിപോട്ടര്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് ജോണ്‍ ഹര്‍ട്ട് പ്രേക്ഷകപ്രീതി നേടിയത്.

ആറ് ദശാബ്ദത്തോളം നീണ്ട അഭിനയജീവിതത്തിനിടയില്‍ 120ലധികം സിനിമകളിലും നിരവധി ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മികച്ച സ്വഭാവ നടനായാണ് ഹര്‍ട്ടിനെ സിനിമാലോകം വിലയിരുത്തിയിരുന്നത്. അടുത്തിടെ ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യയുടെ ജീവിതകഥ പറയുന്ന ‘ജാക്കി’ എന്ന സിനിമയിലും ജോണ്‍ ഹര്‍ട്ട് വേഷമിട്ടിരുന്നു.

‘ജാക്കി’ ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടിയിരുന്ന ഹര്‍ട്ട് 2015ല്‍ രോഗത്തെ പൊരുതി തോല്‍പിച്ച് വീണ്ടും അഭിനയജീവിതത്തിലേക്ക് തിരിച്ചത്തെുകയായിരുന്നു. ‘ഹെല്‍ബോയ്’, ‘ഡോക്ടര്‍ ഹൂ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളും അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. രണ്ട് ഓസ്കര്‍ അവാര്‍ഡ് നാമനിര്‍ദേശങ്ങള്‍, ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡ്, നാല് ബാഫ്റ്റ അവാര്‍ഡുകള്‍ എന്നിവ ഹര്‍ട്ടിലെ അഭിനയപ്രതിഭക്ക് ലഭിച്ച ആദരങ്ങളാണ്.   

Tags:    
News Summary - John Hart dies at 91; the other 'Lone Ranger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.