ലണ്ടൻ: രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ മുട്ടുകുത്തിയിരുന്ന മുതുക് കാണിച്ചുകൊടുത്ത മലപ്പുറം താനൂരിലെ ജൈസലിനെ വാഴ്ത്തി യൂറോപ്യൻ ചാനലുകളും. കാൽമുട്ടുവരെ മുങ്ങുന്ന വെള്ളത്തിൽ മുട്ടുകുത്തി കുനിഞ്ഞുനിന്ന ജൈസലിെൻറ നടപടി അവിശ്വസനീയമാണെന്ന് ചാനൽ അവതാരകർ അത്ഭുതംകൂറുന്നു.
കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ പലയിടത്തും സൈന്യം പരിമിതി നേരിട്ടപ്പോൾ സ്വയം സന്നദ്ധരായി രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളും ആഗോളമാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
നൂറുകണക്കിനാളുകൾ കൊല്ലെപ്പട്ട കെടുതിയുടെ ആഘാതം കുറച്ചത് മത്സ്യത്തൊഴിലാളികളുടെ സമയബന്ധിതമായ ഇടപെടൽമൂലമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ജൈസലിനെ പറ്റി വിദേശ ചാനലുകൾ നൽകിയ വാർത്തകളുടെ ക്ലിപ്പിങ്ങുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.