ബർലിൻ: പൗരത്വഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിെൻറ പേരിൽ തിരിച്ചയക്കപ്പെട്ട ചെന്നൈ ഐ.ഐ.ടിയിലെ ജർമൻ വിദ്യാർഥി ജേക്കബ് ലിൻഡൻതാൽ വീട്ടിലെത്തി. ഐ.ഐ.ടിയിലെ അവസാന സെമസ്റ്റർ ഫിസിക്സ് വിദ്യാർഥിയായ ലിൻഡൻതാൽ ബുധനാഴ്ച രാവിലെയാണ് കിഴക്കൻ ജർമനിയിലെ ഡ്രേസ്ഡൻ നഗരത്തിലെത്തിയത്.
ഇന്ത്യയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ജർമൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പുറത്താക്കപ്പെട്ട വിദ്യാർഥിയുടെ പഠനം തുടരാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.