ഫലസ്തീന്‍ പ്രശ്നം: സമാധാന സാധ്യതകള്‍ തേടി പാരിസ് സമ്മേളനം

പാരിസ്: ഫലസ്തീന്‍ പ്രശ്നത്തില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ഒത്തുചേര്‍ന്നു. 2014ല്‍ നിലച്ചുപോയ സംഭാഷണങ്ങള്‍ക്കാണ് ഇതോടെ ജീവന്‍ ലഭിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, പ്രശ്നത്തിലെ കക്ഷികളായ ഇസ്രായേലും ഫലസ്തീനും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.

ഫലസ്തീന്‍ നേരത്തെ ചര്‍ച്ചകളെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഇസ്രായേല്‍ ഉച്ചകോടി തങ്ങള്‍ക്കെതിരായ നീക്കത്തിന്‍െറ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് മാറിനില്‍കുകയാണ്. അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ കഴിഞ്ഞമാസം യു.എന്‍ സുരക്ഷാസമിതിയില്‍ പ്രമേയം പാസായതാണ് ഇസ്രായേലിന്‍െറ വിട്ടുനില്‍ക്കലിന്‍െറ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാരിസ് ഉച്ചകോടിയില്‍ അമേരിക്കയടക്കം 70 ലോക രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന നിര്‍ദേശം മുന്നില്‍വെച്ച് ഇസ്രായേലും ഫലസ്തീനും ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കണമെന്നാണ് ഈ രാജ്യങ്ങളുടെ അഭിപ്രായം. എന്നാല്‍, അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഇടപെടല്‍ വിഷയത്തില്‍ ആവശ്യമില്ളെന്നാണ് ഇസ്രായേലിന്‍െറ നിലപാട്.

അതിനിടെ, ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി യാന്‍ മാര്‍ക് ഐറോട്ട് രംഗത്തത്തെി. തെല്‍അവീവില്‍ സ്ഥിതിചെയ്യുന്ന എംബസി മാറ്റാനുള്ള നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തെ വിമര്‍ശിച്ചാണ് പ്രസ്താവന. പാരിസ് സമ്മേളനം ചേരാനിരിക്കെയാണ് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
എംബസി മാറ്റം വെല്ലുവിളിയാണെന്ന് കഴിഞ്ഞദിവസം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചിരുന്നു.

Tags:    
News Summary - israel palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.