ബാഗ്ദാദ്: ഇറാഖ് പാർലെമൻറ് പുതിയ പ്രധാനമന്ത്രിയായി ഇൻറലിജൻസ് മുൻ മേധാവി മുസ്തഫ അൽ ഖാദിമിയെ തെരഞ്ഞെടുത്തു. അമേരിക്കയുമായി ശക്തമായി ബന്ധം പുലർത്തുകയും പ്രായോഗികതാവാദം മുറുകെപിടിക്കുകയും ചെയ്യുന്ന നേതാവാണ് ഖാദിമി.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെൻറിലെ 250ലധികം അംഗങ്ങൾ പങ്കെടുത്തു. 15 മന്ത്രിമാർ ഉൾപ്പെടെ മുസ്തഫ അൽ ഖാദിമിയെ പിന്തുണച്ചു. വ്യാപാരം, നീതിന്യായം, സംസ്കാരം, കൃഷി, കുടിയേറ്റ വകുപ്പ് മന്ത്രിമാർ ഖാദിമിക്കെതിരെ വോട്ട് ചെയ്തു.
ഇറാഖ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷവാനാണെന്ന് ഖാദിമി അറിയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുടെ പ്രതികരണമായാണ് ഈ സർക്കാർ വന്നത്. ഇറാഖിലെ ജനങ്ങൾക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അതിനായി എല്ലാ രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടുവരണമെന്നും ഖാദിമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.