മാ​ഞ്ച​സ്​​റ്റ​ർ ഭീകരാക്രമണം: ചാവേറിന്‍റെ ചിത്രം പുറത്തുവിട്ടു

ല​ണ്ട​ൻ: മാ​ഞ്ച​സ്​​റ്റ​റിൽ 22 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ ഭീ​ക​രാ​ക്ര​മ​ണം നടത്തിയ ചാവേറിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ ഏജൻസി പുറത്തുവിട്ടത്. കറുത്ത ജാക്കറ്റും ബേസ്ബോൾ തൊപ്പിയും ജീൻസും കണ്ണാടിയും ചാവേർ ധരിച്ചിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്നാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൽമാൻ ആബീദിയുടെ സഹോദരനടക്കം 11 പേർ പിടിയിലായിട്ടുണ്ട്. മാ​ഞ്ച​സ്​​റ്റ​റി​ൽ ജ​നി​ച്ച  ആ​ബീദി​യു​ടെ മാ​താ​പി​താ​ക്ക​ൾ ലി​ബി​യ​ക്കാ​രാ​ണ്. ലി​ബി​യ​യി​ലാ​യി​രു​ന്ന ആ​ബീ​ദി മേയ് 18നാണ് ബ്രി​ട്ട​നി​ലെ​ത്തി​യ​ത്. 

ബ്രി​ട്ട​നി​ലെ മാ​ഞ്ച​സ്​​റ്റ​റി​ൽ അ​മേ​രി​ക്ക​ൻ പോ​പ്പ് ഗാ​യി​ക അ​രി​യാ​ന ഗ്രാ​ൻ​ഡെ​യു​ടെ സം​ഗീ​ത​ പ​രി​പാ​ടി ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ ജ​ന​ക്കൂ​ട്ട​ത്തി​നു​ നേ​രെയാ​ണ്​ ചാ​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.  സം​ഭ​വ​ത്തി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 119ലധികം പേർക്ക് പ​രി​ക്കേ​റ്റു. 

ഭീകരാ​ക്ര​മ​ണ​ത്തി​​​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ.​എ​സ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. കൂ​ടു​ത​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ​ഐ.​എ​സ്​ ഭീ​ഷ​ണി മു​ഴ​ക്കുകയും ചെയ്തിട്ടുണ്ട്. 2005 ജൂലൈ അഞ്ചിന്​ ഇംഗ്ലണ്ടിലെ ​മൂന്ന്​ ട്രെയിനുകളിലായുണ്ടായ ചാവേർ സ്​ഫോടനത്തിൽ 52 പേർ മരിക്കുകയും 700 പേർക്ക്​ പരിക്കേൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - investigating agency release CCTV pictures of Manchester bomber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.