ന്യൂയോർക്: രണ്ടാം ലോകയുദ്ധത്തെയും ഫാഷിസത്തെയും അതിജീവിച്ച, സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന്(ഐ.എൽ.ഒ) 100 വയസ്സ് തികയുന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഒാഫ് നാഷൻസിെൻറ കീഴിൽ രൂപവത്കരിച്ച നിരവധി അന്താരാഷ്ട്ര സംഘടനകളിൽ അതിജീവിച്ചത് ഐ.എൽ.ഒ ആണ്. സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 1919ലാണ് സംഘടന രൂപവത്കരിച്ചത്.
ലീഗ് ഒാഫ് നേഷൻസിെൻറ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സംഘടന 1946ൽ തൊഴിൽപരമായ കാര്യങ്ങളിൽ യു.എന്നിെൻറ വിദഗ്ധമണ്ഡലമായിത്തീർന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക-സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
1919ൽ ജർമനിയും 1934ൽ അമേരിക്കയും റഷ്യയും സംഘടനയിൽ അംഗങ്ങളായി. 1939ൽ റഷ്യ സംഘടനയിൽനിന്ന് പിന്മാറിയെങ്കിലും 1954ൽ വീണ്ടും ചേർന്നു. 1977-80 കാലത്ത് യു.എസ് സംഘടനയിൽ നിന്ന് വിട്ടുനിന്നു. ഈയാഴ്ച നടക്കുന്ന വാർഷിക കോൺഗ്രസിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ അംഗലാ മെർകൽ, റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് എന്നിവർ പങ്കെടുക്കും. മീ ടു മൂവ്മെൻറിനുശേഷം തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന ചൂഷണം തടയാൻ ഐ.എൽ.ഒ നടപടികൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.