ന്യൂസിലൻഡിൽ എലിസബത്ത്​ രാജ്​ഞിയെ വധിക്കാൻ ശ്രമിച്ചു; വിവരം മൂടിവെച്ചു

വെല്ലിങ്​ടൺ: ന്യൂസിലൻഡ്​ പട്ടണമായ ഡ്യൂൺഡനിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ്​ രാജ്​ഞി എലിസബത്ത്​ രണ്ടിനു നേരെ വധശ്രമം നടന്നതായി സർക്കാർ സമ്മതിച്ചു. 1981ലാണ്​ 17കാരനായ ക്രിസ്​റ്റഫർ ലെവിസ്​ ആക്രമണം നടത്തിയതെന്നും ന്യൂസിലൻഡ്​ രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. സംഭവം പതിറ്റാണ്ടുകളോളം മൂടിവെച്ചതിൽ വ്യാപക വിമർശനമുയർന്നിട്ടുണ്ട്​. 

ഒക്​ടോബർ 14ന്​ ​നഗരത്തിലെ ശാസ്​ത്രപ്രദർശനം കാണാനായി വാഹനത്തിൽനിന്ന്​ ഇറങ്ങുന്നതിനിടെയാണ്​ എലിസബത്ത്​ രാജ്​ഞിയെ ലക്ഷ്യമിട്ട്​ വെടി​യുണ്ടയെത്തിയത്​. വധിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വെടിവെപ്പെങ്കിലും ഏറെ ദൂരെനിന്നായതിനാൽ ലക്ഷ്യം തെറ്റി. കനത്ത സുരക്ഷ മറികടന്ന്​ രാജ്​ഞിക്കരികിലെത്താനാവാത്തതും കൃത്യമായി ഉന്നംപിടിക്കാനാവു​ന്ന റൈഫിൾ ആക്രമിയുടെ ​ൈ​കയിലില്ലാത്തതുമാണ്​ തുണയായത്​. 

എട്ടുദിവസത്തെ പര്യടനത്തി​​​െൻറ ഭാഗമായി ഡ്യൂൺഡണിലെത്തിയ രാജ്​ഞി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത ന്യൂസിലൻഡിന്​ നാണക്കേടാകുമെന്ന്​ കരുതി അധികൃതർ മറച്ചുവെക്കുകയായിരു​െന്നന്നാണ്​ സൂചന. പ്രതിക്കെതിരെ വധശ്രമത്തിന്​ കേസ്​ പോലും എടുത്തില്ല. സംശയം പ്രകടിപ്പിച്ച മാധ്യമ ​പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച്​ വാർത്ത മുക്കി. 
പുതിയ വെളിപ്പെടുത്തലി​​​െൻറ പശ്ചാത്തലത്തിൽ വീണ്ടും അന്വേഷണത്തിന്​ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്​. 

Tags:    
News Summary - INTELLIGENCE AGENCY: NZ TEEN TRIED TO KILL QUEEN ELIZABETH II IN 1981-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.