സ്റ്റോക്ഹോം: സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ െഎക സ്ഥാപകൻ ഇൻഗ്വാർ കംപ്രാഡ് അന്തരിച്ചു. 91 വയസ്സായിരുന്നു. സ്വവസതിയിൽ ആയിരുന്നു അന്ത്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 17ാം വയസ്സിലാണ് കംപ്രാഡ് െഎക സ്ഥാപിച്ചത്. അധികം വൈകാതെ ലോകെത്ത ഏറ്റവും വലിയ ഫർണിച്ചർ വ്യാപാരശൃംഖലയായി ഇതു വളർന്നു.
നിര്യാണത്തിൽ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റഫാൻ ലോഫൻ അനുശോചിച്ചു. 20ാം നൂറ്റാണ്ടിലെ മികച്ച വ്യവസായ സംരംഭകരിലൊരാളായിരുന്നു ഇദ്ദേഹം. ഡിസ്ലക്സിയ(എഴുതാനും വായിക്കാനുമുള്ള പ്രയാസം) ബാധിച്ചിട്ടും സ്കൂളിൽ എന്നും ഒന്നാമനായിരുന്നു കംപ്രാഡ്. പ്രോത്സാഹനമായി പിതാവ് നൽകുന്ന പണം അദ്ദേഹം സൂക്ഷിച്ചുവെക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.