സിഡ്നി: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് കാറിനുള്ളിലെ പെട്ടിയിൽ കണ്ടെത്തിയത്. സിഡ്‌നിയിലെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെ ട്ട നിലയിലായിരുന്നു കാര്‍ എന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്പറഞ്ഞു.
സിഡ്‌നിയിലെ െഗ്ലൻബ്രൂക്ക് ഡെൻൻറൽ സർജറി ആശുപത്രിയിലാണ് പ്രീതി റെഡ്ഡി ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. സിഡ്‌നിയിലെ മാർക്കറ്റ് സ്ട്രീറ്റിൽ മുൻ കാമുകനൊപ്പമാണ് പ്രീതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ചയാണ് പ്രീതിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്ട്കെയ്സിനുള്ളിൽ മൃതദേഹം കണ്ടത്. കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
സെൻറ് ലിയോനാഡ്സിൽ നടക്കുന്ന ഡെൻൻറൽ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഞായറാഴ്ച വീട്ടിൽ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. പ്രഭാത ഭക്ഷണത്തിനു ശേഷം തിരിച്ചെത്തുമെന്ന് പ്രീതി അറിയിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ തിങ്കളാഴ്ച പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകൻ ഹർഷ് നാർഡെയെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളും ഡെൻൻറിസ്റ്റ് ആയിരുന്നു. ഞായറാഴ്ച രാത്രി ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഹർഷ് കൊല്ലപ്പെട്ടത്.
പ്രീതിയും ഹർഷും മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഗ്രീൻവിച്ചിലുള്ള ഹോട്ടൽ അർബണിൽ ഞായാറാഴ്ച വരെ താമസിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രീതി റെഡ്ഡിയുടെ തിരോധാനത്തിലും കൊലയിലും കാമുകെൻറ മരണത്തിലും ദുരൂഹതകളുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.