ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക പേട്ടലിനെ (34) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മിതേഷ് പേട്ടൽ (36) അറസ്റ്റിൽ. മിഡിൽസ്ബറോയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിനടുത്തായി ഭർത്താവിനൊപ്പം ഫാർമസി നടത്തിവരുകയായിരുന്നു ജെസീക്ക.
മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുേമ്പാഴാണ് മിതേഷിനെ ജെസീക്ക പരിചയപ്പെടുന്നത്.ഇരുവരും ചേർന്ന് മൂന്ന് വർഷം മുമ്പാണ് മിഡിൽസ്ബറോയിൽ ഫാർമസി തുടങ്ങിയത്. എല്ലായ്പ്പോഴും വളരെ സന്തുഷ്ടരായി കാണപ്പെടാറുള്ള ഇരുവരും ഫാർമസി തുടങ്ങിയതുമുതൽ ആ പ്രദേശത്തുകാരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നതായി അയൽക്കാർ പറഞ്ഞു. ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നയാളായിരുന്നു മിതേഷെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു.
ജെസീക്കയുടെ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ട് അന്വേഷണത്തിെൻറ ഭാഗമായി പുറത്തുവിട്ടിട്ടില്ല. ജെസീക്കയുടെ മൃതശരീരം കണ്ടെത്തിയ ഉടൻ ഫോറൻസിക് വിഭാഗമടക്കമുള്ളവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.