ലണ്ടൻ: യു.കെയിലെ ഹീത്റോ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഒാഫീസറായ ഇന്ത്യൻ വംശജനും മകളും കോവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചു. സുധീർ ശർമ (61) ബുധനാഴ്ചയും മകളും ഫാർമസിസ്റ്റുമായ പൂജ ശർമ (33) വ്യാഴാഴ്ചയുമാണ് മരിച്ചത്.
ഹീത്റോയിലെ ടെർമിനൽ മൂന്നിൽ ജോലി ചെയ്യവേയാണ് സുധീർ ശർമക്ക് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അദ്ദേഹം അവസാനമായി ജോലിക്കെത്തിയത് ജനുവരി ഏഴിനാണെന്നും വിമാനത്താവളത്തിന് പുറത്ത് മറ്റെവിടെയങ്കിലും വെച്ചാകാം കൊറോണ ബാധിച്ചതെന്നുമാണ് സഹപ്രവർത്തകരുടെ അഭിപ്രായം.
പടിഞ്ഞാറൻ ലണ്ടനിലെ ഹോൺസ്ലോയിൽ താമസിക്കുന്ന സുധീറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. അതുകാരണം അദ്ദേഹം നിരവധി തവണ അവധിയിൽ പ്രവേശിച്ചിരുന്നുവെന്നും ഇൗയിടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സുധീർ ശർമ. എമിഗ്രേഷൻ ഡിപ്പാർട്ട്മെൻറിലെ ആർക്കും അദ്ദേഹത്തിെൻറ മരണം വിശ്വസിക്കാനാവുന്നില്ലെന്നും സഹപ്രവർത്തകരിലൊരാൾ പറഞ്ഞു. മകളെയും ഭർത്താവിനെയും നഷ്ടമായ സുധീറിെൻറ ഭാര്യക്ക് വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യമായതിനാൽ അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കാൻ സാധിക്കില്ല.
അതേസമയം, ഇൗസ്റ്റ്ബോൺ ജില്ലയിലെ ഇൗസ്റ്റ് സക്സസ് ജനറൽ ആശുപത്രയിൽ ഫാർമസിസ്റ്റായ പൂജ കോവിഡ് ബാധയെ തുടർന്ന് മൂന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പിതാവും മകളും മരണത്തിനുമുമ്പ് അടുത്തിടപഴകിയിരുന്നോ എന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.