ഫ്രാൻസിൽ വീണ്ടും മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം

പാരീസ്​: സർക്കാറിനെതിരെ ഫ്രാൻസിൽ വീണ്ടും മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം. പാരീസ്​ നഗരത്തിൽ ആയിരങ്ങളാണ്​ സ ർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്​. തുടർച്ചയായ ഒമ്പതാമത്തെ ആഴ്​ചയാണ്​ ഫ്രാൻസിൽ മഞ്ഞക്കു പ്പായക്കാരുടെ പ്രക്ഷോഭമുണ്ടാവുന്നത്​.

തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്​ ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു. പാരീസിന്​ പുറമേ രാജ്യത്തെ മറ്റ്​ നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. ഇൗയാഴ്​ച പ്രക്ഷോഭകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നാണ്​​ കണക്കുകൾ. ഏകദേശം 84,000 പേരാണ്​ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്​ തെരുവുകളിലിറങ്ങിയത്​.

എണ്ണവില വർധനക്കെതിരെയാണ്​ പാരീസിൽ മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം തുടങ്ങിയത്​. പിന്നീട്​ ജീവിതച്ചെലവ്​ വർധിക്കുന്നത്​ ഉൾപ്പടെ പല വിഷയങ്ങളും സമരക്കാർ മുന്നോട്ട്​ വെക്കുകയായിരുന്നു.

Tags:    
News Summary - Gilets Jaunes stage ninth round of protests in France-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.