ജനീവ: 30വർഷം മുമ്പ് കാണാതായ ജർമൻ പർവതാരോഹകെൻറ ശരീരാവശിഷ്ടങ്ങൾ സ്വിറ്റ്സർലൻഡിലെ ആൽപ്സ് മഞ്ഞുനിരകളിൽ കണ്ടെത്തി. ജൂലൈ 25ന് തെക്കൻ സ്വിറ്റ്സർലൻഡിലെ ലാഗിൻഹോൺ മലനിരകളിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരാണ് ഇതു കണ്ടെത്തിയത്. പർവതനിരയുടെ ഏറ്റവും ഉയരത്തിലെത്തുംമുമ്പ് കൈയുടെയും രണ്ടു ചെരിപ്പിെൻറയും ഭാഗംപോലെയുള്ള വസ്തുക്കൾ ഇവരുടെ ശ്രദ്ധയിൽപെട്ടു. കടുത്ത തണുപ്പായതിനാൽ അത് എന്താണെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു.
അടുത്തദിവസം ഹെലികോപ്ടറിെൻറ സഹായത്തോടെ രക്ഷാപ്രവർത്തകർ വീണ്ടും തിരച്ചിൽ നടത്തിയതോടെയാണ് സംഭവത്തിെൻറ നിജസ്ഥിതി വെളിപ്പെട്ടത്. െഎസുകട്ടകൾക്കിടയിൽനിന്ന് അവർ അവശിഷട്ങ്ങൾ പുറത്തെടുത്ത് ആശുപത്രിയിൽ െകാണ്ടുപോയി പരിശോധിച്ചു. 1943ൽ ജനിച്ച ജർമൻ സ്വദേശിയുടെതാണ് അതെന്ന് പരിശോധനയിൽ മനസ്സിലായി. 1987 ആഗസ്റ്റ് 11 നാണ് ഇദ്ദേഹത്തെ കാണാതായത്. 1942ൽ അപ്രത്യക്ഷമായ സ്വിസ് ദമ്പതികളുടെ ശരീരാവശിഷ്ടങ്ങൾ ആൽപ്സ് മഞ്ഞുനിരകളിൽ നിന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.